Post archive for ‘Personal’

മിഷ്യന്‍സ്കൂളും നൊസ്റ്റാള്‍ജിയയും

മേരിക്കയില്‍ നിന്നും പ്രവീണ്‍ വന്നപ്പോള്‍ അതു് നേരിട്ടു് പാലക്കാടേയ്ക്കായിരിക്കും എന്നു കരുതിയില്ല, എത്തിയതിനു് മൂന്നാം പക്കം ഞങ്ങള്‍ തമ്മില്‍ കണ്ടു, പാലക്കാട്ടിലെ കോട്ടയില്‍ വച്ചു് N S S കോളേജ്ജിലെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ വമ്പന്മാരെ കാണം എന്നു് തീരുമാനിച്ചതാണു്. മഴകാരണം കോട്ടയിലെ ഇരിപ്പു് മോശമാവും എന്നുറപ്പിച്ചു, പിന്നെയെവിടെയിരിക്കാം എന്നായി ചിന്ത… ആ കാണുന്നതു് മിഷന്‍ സ്കൂളല്ലേ… എന്നെ ഈ കോലത്തിലാക്കിയ സ്കൂള്‍… ന്നാ കേറീട്ടന്നേ കാര്യം… ഞങ്ങളുറപ്പിച്ചു.. നൊസ്റ്റാള്‍ജിയ എന്ന വാക്കിന്റെ അര്‍ത്ഥം എന്നിക്കു് മനസ്സില്ലായതന്നാണു്.. [...]