Post archive for ‘Personal’

എനിക്കുമുണ്ടായിരുന്നു ഒരു വിദ്യാരംഭം

വരാത്രിയാഘോഷങ്ങളും എഴുത്തിനിരുത്തല്‍ ചടങ്ങുമായി ബന്ധപ്പെടുത്തിയുള്ള പല പ്രമുഖരുടെയും ഓര്‍മ്മകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു തുടങ്ങവെ, എന്റെ എഴുതിനിരുത്തലുമായി ബന്ധപെട്ടുള്ള ഒരു ‘ഐതിഹ്യം’ ഞാന്‍ ഓര്‍ക്കുന്നു, അതു ബ്ലോഗ്ഗുന്നു… എന്റെ എഴുതിനിരുത്തല്‍ ഒരു സംഭവം തന്നെയായിരുന്നു. കൊല്ലവര്‍ഷം 1166-ല്‍ (1990) പാലക്കാട്ടെ പറളിയിലുള്ള ‘ആര്‍ദ്ര’യില്‍ (എന്റെ അമ്മയുടെ വീട്‌) വച്ചാണ്‌ ഈ സംഭവം നടക്കുന്നത്. അമ്മയുടെ അച്ഛന്റെ (പാലക്കാട് വിക്ടോറിയ, തലശ്ശേരി ബ്രണ്ണന്‍, ഗവ. ചിറ്റൂര്‍ കോളേജ് എന്നിവിടങ്ങളില്‍ മലയാളം അധ്യാപകനായിരുന്ന പ്രൊഫ. വി. വിജയന്‍) മടിയിലിരുന്നാണ് ഞാന്‍ ആദ്യാക്ഷരങ്ങള്‍ [...]