2005 – 2006 കാലഘട്ടം. mp3 ഫോർമ്മാറ്റിനു പേറ്റന്റുള്ളത് കൊണ്ട്, അത് ലിനക്സിൽ പ്രവർത്തിക്കാത്തതിനാൽ ഏഴ് തവണ ബ്രൗസിങ്ങ് സെറ്ററിൽ പോയി ഫ്ലോപ്പികളിലാക്കി കൊണ്ടുവന്ന കോഡക്ക് കമ്പയിൽ ചെയ്ത് ചീറ്റി, പിന്നെ പാട്ടൊക്കെ OGG ഫോർമാറ്റിൽ സേവ് ചെയ്യാൻ നോക്കി, അതും ചീറ്റി, പ്രവീണിനെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തി, ഡെബിയൻ ഡിസ്റ്റ്രോയിൽ mp3 വർക്ക് ചെയ്യും എന്ന് കേട്ട് അതിന്റെ 15 ഡിവിഡി റിപ്പോസിട്രിക്ക് വേണ്ടി കൊച്ചിയിൽ പോയി, ബാലകൃഷ്ണൻസാറെ കണ്ട്, ശ്രീനാഥിനെ പരിചയപ്പെട്ട്, വരുന്ന വഴിക്ക് പോക്കറ്റടിക്കപ്പെട്ട്, കള്ളവണ്ടി കയറി വീട്ടിൽ വന്ന് പിന്നീട് ഒരു ആഴ്ചയോളം സമയ’അധ്വാനിച്ച്’ ലിനക്സിൽ വിദ്യാസാഗറിന്റെ തമിഴ്-മലയാളം പാട്ടുകൾ കേട്ടപ്പോൾ കിട്ടിയ രോമാഞ്ചം! (ചൈൽഡ് ഹുഡ് വാസ് ഓസം. ജെപിജി)

mp3 ഫോർമാറ്റിനു മുകളിൽ ടെക്നികളർ-ഐഐഎസ് എന്നിവർക്കുള്ള പേറ്റന്റുകൾ ഇന്ന് തൊട്ട് പേറ്റന്റ് ഇല്ലാതെയായി.

എസ്എസ്എൽസി നൊസ്റ്റു :

വിദ്യാർത്ഥിജീവിതത്തിൽ പാഠ്യേതര വിഷയങ്ങളിൽ താല്പര്യമൊ കഴിവൊ ഇല്ലായിരുന്നുവെങ്കിലും പഠിക്കാൻ ഞാൻ നല്ല മോശമായിരുന്നു. നാലാം ക്ലാസായിട്ടും മലയാള അക്ഷരങ്ങൾ (വാക്കല്ല, അക്ഷരങ്ങൾ) തെറ്റുകൂടാതെ എഴുതാൻ സാധിക്കാത്തതിനാൽ മാർക്കെളുപ്പം കിട്ടുന്ന സംസ്കൃതം പഠിക്കാൻ തുടങ്ങി. അങ്ങനെ മോശമായി കൈകാര്യം ചെയ്യുന്ന ഭാഷകൾ രണ്ടിൽ നിന്നും നാലായി കൂടി! (ഹിന്ദിയും വന്നല്ലോ!)

ഒൻപാതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഏഴിന്റെ ഗുണനപട്ടിക ഏകദേശം തെറ്റില്ലാതെ പറയാൻ കഴിയുന്ന വിധം ആയത്. എട്ടിന്റെ പഠിക്കാൻ പിന്നേയും എടുത്തു ഒരു വർഷം. (ഇപ്പോഴും കഷ്ടിയാണ്.) പത്താം ക്ലാസ് വരെ ബൈഹാർട്ട് അടിച്ച ഒരു കവിതയും ഇത് വരെ കൃത്യമായി പരീക്ഷക്ക് എഴുതിയിട്ടില്ല. അങ്ങനെ നടന്ന ഞാൻ പത്താം ക്ലാസ് ആദ്യ ‘സിറ്റിങ്ങിൽ’ തന്നെ പാസായി എന്നത് വീട്ടുകാർക്കും നാട്ടുകാർക്കും ഇപ്പോഴും വിശ്വസിക്കാൻ കഴിയാത്ത ഒരു ‘മിത്ത്’ ആണ്. ഹിതയ്ക്ക് 600ൽ 26 മാർക്ക് പോയി എന്ന് ഞെട്ടലോടെ കേട്ടവർ എന്റെ കാര്യം വന്നപ്പോൾ “അവൻ ജയിച്ചു” എന്നാണ് അന്ന് കോരിത്തരിച്ച് പറഞ്ഞത്!

എന്തിനധികം പറയുന്നു, അലമാറയിൽ ഇരിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഫോട്ടോകോപ്പി ഒന്നും കൂടി നോക്കി ഉറപ്പിച്ചതിനു ശേഷമാണ് ഞാൻ ഈ സ്റ്റാറ്റസ് പോലും എഴുതുന്നത്!

ബാത്ത്റൂമിലെ‌ പൈപ്പിൽ വരുന്ന വെള്ളം ബക്കറ്റിൽ പിടിച്ച് ഒരു മണിക്കൂർ ‘ആറാൻ’ വെയ്ക്കണം. അതാണവസ്ഥ. വാട്ട് എ റോക്കിങ് സിറ്റി!

The way India’s so called #1 Taxi Service works : On 6th of Feb, we had to travel to Kerala by train and we had decided to take a cab from our home at Neotown, Electronic City to KRPuram Railway Station. My sister had made a call to Meru Cabs at around 6 and requested for a booking at 6.30. As usual , they said the cabs weren’t available in Genie, but was available in Meru at 6.40 pm. Since we had no other choice, we agreed to it, after repeatedly reassuring that the cab would reach exactly by 6.40 and specifically mentioned that our plans would go for a toss if the cab reaches later than 6.40. He guaranteed the trip and said we would get a confirmation SMS soon and the driver details 20 minutes before the ride, both of which didn’t happen till 6.25. We then called them and after a lot of confusion and discussion, got a very blunt and arrogant statement that “We have cancelled the ride”.

After some heated arguments we hung up the call since we didn’t have time to waste. It was too late to search out for an alternative and autos weren’t available then, and we had to drive our own car half the way and switch to an auto later (at a very high rate, of course). In spite of all the rush and panic, we still had to miss our train since we reached the station late! We later had to alter our journey plan by driving all the way from Bangalore to Palakkad in our own vehicle, when we had talkal train tickets for four people (to and fro)

Thanks to the most unprofessional, irresponsible and unethical service by the so-called No1 cab service of the country, we were able to spend 4k on Tatkal tickets (when getting a Tatkal ticket is considered luckier than winning a lottery, we had surprisingly been able to grab tatkal ticket for 4 of us in 3 AC) and 8k on petrol+tolls and go through a lot of pain and panic in a matter of few hours!

“സുഹൃത്തിന്റെ വീട്ടിലേക്ക് പോയപ്പോൾ ഒരു വലിയ ലൈബ്രറി. ഒരുപാട് പുസ്തകങ്ങൾ. കൂടുതലും മലയാളം. പുസ്തകം തുറക്കുമ്പൊൾ പുസ്തകത്തിന്റെ ആദ്യ പേജിൽ ‘ഇന്ന ആളിനു, സ്നേഹപൂർവ്വം’ എന്ന് ലേഖകന്റെ ഒരു വരിയും ഒപ്പും. അവന്റെ അച്ഛനു കിടിയതാണത്രേ. പുള്ളിക്ക് സാഹിത്യകാരന്മാരായി നല്ല ബന്ധമാണത്രേ. അസൂയയോടെ ഓരോന്നും മറച്ച് നോക്കി നോക്കി. എംടി ഒപ്പിട്ട നാലുകെട്ട്, സേതു ഒപ്പിട്ട അടയാളങ്ങൾ, മുകുന്ദന്റെ ഒപ്പോടു കൂടിയ ദൈവത്തിന്റെ വികൃതികൾ എന്നിവക്കൊപ്പം, കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ സ്നേഹാശംസകളും ഒപ്പോടും കൂടിയ ഐതിഹ്യമാലയും ആ ലൈബ്രറിയിൽ ഇരിക്കുന്നു. സമ്മതിക്കണം!” ‪#‎കേട്ടകഥ

രഞ്ജിത്ത് എന്ന സംവിധായകൻ സോഷ്യൻ മീഡിയയെ പറ്റി പറഞ്ഞതിൽ എന്താണ് തെറ്റ്. സെലിബ്രറ്റി ഫോട്ടോക്കും, അനാവശ്യ വികാരവ്രണങ്ങളിലും മലയാളിയുടെ പ്രതികരണ-പഞ്ചസാര-ചോറി-തെറികളുടെ ഉപയോഗവും, മര്യാദയില്ലായ്മയും ഭാഷയും ട്രൈനിലെ കക്കൂസെഴുത്തുകളെക്കാൾ മോശമാണ്. സിനിമ നടിയുടെ കല്യാണത്തിനു ‘സ്വകാര്യവത്കരണ പ്രതിഷേധം’ തൊട്ട് അവളുടെ വസ്ത്രവും ശരീരവും സ്വർഗ്ഗാരോഹണവും, ‘സച്ചിനെ അറിയാത്ത മോൾ’ വരെയുള്ള ഒരായിരം ഉദാഹരണങ്ങളും അവയ്ക്കുണ്ട്.

രഞ്ജിത്ത് ജനറലൈസ് ചെയ്തു എന്നതും, ‘ഫേസ്ബുക്കിനെ തള്ളിപറയാൻ അങ്ങേരാരാ’ എന്നൊന്നും ചോദിക്കുന്നതിൽ അർത്ഥമില്ല. ഒരു വ്യക്തി തനിക്ക് തോന്നിയത്, തന്റെ ഒബ്സർവേഷൻ പറഞ്ഞു, അത് പേജ് ഹിറ്റ് കിട്ടാൻ വേണ്ടി മാത്രം ജപ്പാനിലെ തണ്ണിമത്തൻ ലോറി ഇടിച്ച് മരിച്ച സ്ത്രിയുടെ വാർത്തയെ “തണ്ണിമത്തൻ യുവതിയെ പീഡിപ്പിച്ചു കൊന്നു” എന്നെഴുതുന്ന ഇന്രർനെറ്റ് മാധ്യമങ്ങൾ എഴുതിയത് വച്ച് കണ്ട് ഫേസ്ബുക്കെന്ന വികാരത്തിൽ വ്രണമായി കാണുന്നത് പോഴത്തരമാണ്.

ബാറുകൾ പുട്ടി മദ്യവില്പന പൂർണ്ണമായും മോണോപൊളേസ് ചെയ്യുന്ന സർക്കാർ ബിവറേജിൽ കെ.എസ്.ആർ.ടി.സിടെ ഇത്രരൂപ്പക്ക് മുകളിലെ ടിക്കറ്റുമായി വരുന്നവർക്ക് സബ്സിഡിയൊ, അതുമല്ലെങ്കിൽ പ്രത്യേക ക്യൂവെങ്കിലും നൽകിയാൽ ആ ആനവണ്ടി ഒന്ന് രക്ഷപ്പെടുമായിരുന്നു

കേരളത്തിലുള്ള മലയാളികൾക്ക് ബംഗാളികളോടുള്ള ആറ്റിറ്റ്യൂഡ് അറബികൾ മലയാളിയോട് കാണിക്കുന്നതിലും കഷ്ടമാണ്. ബസ്സിലും, വഴിചോദിക്കുമ്പോഴും ഹോട്ടലിലും ബംഗാളിയെ കണുമ്പോൾ പുച്ഛിച്ച്, അവനെ ആക്കി അവന്റെ മാതൃഭാഷയല്ലാത്ത ഹിന്ദിയിൽ ക കോ ഹോ എന്നൊക്കെ പറഞ്ഞാക്കുമ്പോൾ മലയാളിയെ മദ്രാസിയെന്നും മലബാറി എന്നും വിളിക്കുന്ന അറബികളെ പോലെ അവരും നമ്മളെ കാണുന്നുവെന്നും അറബിയെ പോലെ ഇരിന്നിടം കുഴിച്ച നാലു തലമുറക്ക് ജീവിക്കാൻ വകയുള്ള ഒരു കോപ്പും നമ്മടെ മണ്ണിന് താഴെയില്ലെന്നും ഓർക്കുന്നത് നല്ലതായിരിക്കും.