Post archive for ‘Inkscape’
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനു് ലോഗോ
ലയാളം മാത്രമറിയുന്നവര്‍ക്കു് കൂടി ഉപയോഗിക്കത്തക്ക വിധത്തില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു പറ്റം ഭാഷാസ്നേഹികളുടെ കൂട്ടായ്മയായ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിനുവേണ്ടിയുള്ള ലോഗോ തയ്യാറായി. അധികമൊന്നും പ്രയോഗത്തിലില്ലെങ്കിലും മലയാളത്തിലെ ഏറ്റവും ഭംഗിയുള്ള അക്ഷരമാണു് “ഋ” എന്നത് ഒരല്പം കലാവാസനയുള്ള ഏതു മലയാളിയും അംഗീകരിക്കും. അതുകൂടാതെ, ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ മലയാളത്തിനു മാത്രം സ്വന്തമാണു ഈ അക്ഷരം എന്നൊരു പ്രത്യേകത കൂടി എടുത്തു പറയേണ്ടതായുണ്ട്. അതുകൊണ്ടു് തന്നെ ഈ അക്ഷരത്തെ അടിസ്ഥാനമാക്കിയാണു് രവി സംഘമിത്ര, ഹിരണ്‍ വേണുഗോപാലന്‍ [...]