ഷോഭാശക്തിയുടെ ‘മ്’. വായനയുടെ തുടക്കത്തിൽ തന്നെ ഇത്രത്തോളം കല്ലുകടി അനുഭവപ്പെട്ട മറ്റൊരു പുസ്തകമില്ല. അധ്യായങ്ങൾക്കുള്ളിലെ ഓരോ പാരാഗ്രാഫിനും തലക്കെട്ട്, തമ്മിൽ ബന്ധമില്ലത്തവ. ഒട്ടും ഫിക്ഷനലല്ലാത്ത എഴുത്ത്. ആദ്യ പേജുകൾ വായിക്കാൻ ഏറെ സമയമെടുത്തു, പിന്നെ വായനാനുഭവം മാറി. ഒരു മനുഷ്യനും ഒരുകാലത്തും ചിന്തിക്കുകപോലും ചെയ്യാൻ പാടാത്ത അത്രയും ഭയാനകമായ അനുഭവങ്ങളിലുടെ പോകുന്നു ഈ നിശബ്ദതയുടെ പുസ്തകം. ശ്രീലങ്കൻ രാഷ്ട്രിയ, കലാപങ്ങളിൽ അസഹനീയമായ ക്രുരതകൾക്ക് വിധയരാവുന്ന മനുഷ്യന്റെ അവസ്ഥ ഷോഭയുടെ വാക്കുകളിലൂടെ ഫിക്ഷനിന്റെ അതിശയോക്തിയില്ലാതെ പറഞ്ഞുപോവുന്നു, വായനക്കാരനെ ഭയപ്പെടുത്തുന്നു. (പുസ്തകം തമിഴിലാണ്. മലയാള പരിഭാഷ ടി.ഡി. രാമകൃഷ്ണൻ വിവർത്തനം ചെയ്ത്ത മാതൃഭൂമി പ്രസിദ്ധികരിച്ചിരിക്കുന്നു. ഇംഗ്ലീഷിൽ Traitor എന്ന പേരിൽ പെങ്ക്വിൻ ബുക്സും)

The Illicit Happiness of Other People by Manu Joseph

Manu Joseph’s novel The Illicit Happiness of Other People. The book I added to to-read list months ago, became a must-read-favourite in a days time!

The book is gripping and exciting like a thriller, yet makes you smile and ROFL at times with the ‘very-malayalee’ sarcasm and wit that the narrator makes.The way he ‘draws’ the characters into the mind, even the insignificant, is remarkable. Manu, you are a genius!

FIVE Point Someone, ONE Night at Call Centre, THREE Mistakes in my Life, TWO States, Revolution TWENTYTWENTY – now HALF Girlfriend! ഒരുത്തന്റെ ഒരോരോ നമ്പറുകളേ!!

ബെന്യാമിന്റെ പുതിയ 'ഇരട്ട നോവലുകൾ'

ബെന്യാമിന്റെ പുതിയ ‘ഇരട്ട നോവലുകൾ’ : രണ്ടു പുസ്തകങ്ങളും തമ്മിൽ ബന്ധമുണ്ടെങ്കിലും തുടർ നോവലല്ല. ഏത് വായിച്ചും തുടങ്ങാം. പേരിനോടുള്ള കൗതുകം കൊണ്ടാവാം ആദ്യം വായിച്ചത് ‘അൽ അറേബ്യൻ നോവൽ ഫാക്റ്ററി’യാണ്. അറബ് ജീവിതം, ജനാധിപത്യത്തിനും അവകാശത്തിനും വേണ്ടി നടക്കുന്ന മുല്ലപൂ വിപ്ലവവുമാണ് രണ്ടു പുസ്തകത്തിന്റേയും ഇതിവൃത്തം. നോവൽ ഫാക്റ്ററി കാര്യവിവരമുള്ള അതിഥിയായി നിന്ന് പ്രശ്നങ്ങളെ പഠിക്കുകയും അനുഭവങ്ങൾ കേൾക്കുകയും ചെയ്യുമ്പോൾ, ‘മുല്ലപ്പൂ നിറമുള്ള പകലുകൾ’ മതത്തിന്റെ ഉള്ളിൽ ഇരുന്ന് കൊണ്ട് കലാപത്തെയും കലാപകാരണങ്ങളേയും കേൾക്കുകയും ഭയക്കുകയും ചെയ്യുന്നു. കലാപ-ജനാധിപത്യ-ഭരണ-സാമ്പത്തിക വശങ്ങളിലൂടെ രണ്ടു പുസ്തകങ്ങളും ഇന്നതെ അറബ് വിപ്ലവങ്ങളേയും മുസ്ലിം ജാതി തർക്കങ്ങളിലൂടെയും കടന്ന് പൊവുന്നു. ഒരു കഥയായി, കഥ മാത്രമായി വായിക്കുന്ന സാധാരണക്കാരന് വേണ്ട ട്വിസ്റ്റും സിനിമ മോഡ് ത്രില്ലറുകളും ഇല്ലെങ്കിലും മനസ്സിൽ തട്ടുന്ന പല അനുഭവവിവരണങ്ങൾ വായിച്ചാൽ ഈ ലോകത്തെയും മതങ്ങളെയും ജാതിയേയും ഭയക്കും എന്നു തീർച്ച.

ജയമോഹന്റെ ‘നൂറു സിംഹാസനങ്ങൾ’. ജാതി എന്ന ചിഹ്നത്തെ സമൂഹം എത്രത്തോളം മനുഷ്യനിലേക്ക് അടിച്ചേൽപ്പിക്കുന്നു എന്ന് വരച്ച് കാണിക്കുന്ന നോവൽ. അത്മകഥയുടെ രീതിയിലുള്ള ആഖ്യാനം. തമിഴ് സാഹിത്യം പോലെ ചെറിയ വരികളും, സാധാരണ പദപ്രയോഗങ്ങളും. എങ്കിലും മനുഷ്യനെ ഏറെ സ്പർഷിക്കുന്ന ദുരിതത്തിന്റെ ശക്തമായ ഭാവങ്ങൾ നിറഞ്ഞൊഴുകുന്ന കഥ.

“അമ്മ ഭയത്തോടെ ഇരുന്ന് ഉണ്ടു. പിന്നെ ചോറും അവളും വേറെയല്ലാതെയായി. ഒരു മൃഗവും ഇത്ര വൃത്തികേടായി ഭക്ഷണം കഴിക്കില്ല എന്ന് തോന്നി. കാരണം, മൃഗം ഒരിക്കലും ഇത്രയും വിശപ്പ് അറിഞ്ഞിട്ടുണ്ടാകില്ല. മൃഗങ്ങൾക്ക് വർത്തമാനകാലത്തിന്റെ വിശപ്പ് മാത്രമേയുള്ളൂ”