Post archive for ‘Experience’

മിന്നാമിന്നിക്കുട്ടത്തിലെ സാരോപദേശം

ംഭവം സിനിമയിലാണു്. ചിത്രം മിന്നാമിന്നിക്കൂട്ടം. നായികമാരില്‍ ഒരുവളായ റോമ വില്ലന്‍ എന്നു സിനിമ ഒരുപക്ഷെ അവകാശപ്പെടുന്ന മണിക്കുട്ടനുമൊത്തു് യാത്രചെയ്യുന്നതു് റോമയുടെ കാമുകനും സുഹൃത്തുമായ ജയസൂര്യ കാണാന്‍ ഇടയാവുന്നു. ഈ രംഗത്തിനു മുമ്പുള്ള രംഗങ്ങളില്‍ മീരാജാസ്മിനോടു് മോശമായി പെരുമാറുന്ന (അതിനാല്‍ ത്രിമൂത്തികളായ നായകന്മാര്‍ അടിച്ചുപരത്തുന്ന) മണിക്കുട്ടനോടൊപ്പം കണ്ടതിനു ജയസൂര്യ ശാസിക്കുന്നു. ജയസൂര്യയുടെ വാദത്തെ മറ്റുള്ളവര്‍ പിന്തുണയ്ക്കുകയും റോമ പിണങ്ങിപോവുകയും ചെയ്യുന്നു. പിന്നിടു് സത്യാവസ്ത മനസ്സിലാക്കുന്ന മീരജാസ്മിന്‍ കാര്യങ്ങള്‍ മനസ്സിലാക്കുകയും ജയസൂര്യയെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്യുന്നു. അതോടെ പിണക്കം മറന്നു [...]