സ്റ്റാർട്ട് അപ്പ് ഡയലോഗ് ആണോ, ഡ്രോപ്പ് ഔട്ട് അത് നിർബന്ധാ!

സ്റ്റാർട്ടപ്പ് / സംരംഭം ഡയലോഗ് അടിക്കുന്നതിന്റെ കൂട്ടത്തിൽ സ്ഥിരം ആയി കാണുന്ന ഒരു ഐറ്റമാണ് ‘ഡ്രോപ്പ് ഔട്ട്’. അതിപ്പൊ ആളുകളായാലും മാധ്യമമായാലും രീതി അത് തന്നെ. അതിങ്ങനെ സ്റ്റീവ് ജോബ്സ് തൊട്ട് ബിൽഗേറ്റ്സ് വരെ പരന്ന് കിടക്കുന്ന ഒരു വലിയ ലിസ്റ്റ്.

ബാഗ്ലൂരിൽ ‘ഐഡി ദോശമാവ്’ വിറ്റ് കോടീശ്വരനായ മലയാളിയുടെ വാർത്തയിലും കണ്ടിരുന്നു ‘ഏഴാം ക്ലാസ്’ പൊട്ടി എന്ന്. പൊട്ടിയ ചേട്ടൻ അത് ജയിച്ച്, പത്തും പ്ലസ്‌ടൂവും പാസായി കോഴിക്കോട് ഐഐഎമ്മിൽ നിന്ന് എംബിയെ എടുത്തത് കഥക്കുള്ളിൽ ഉണ്ട്. തലക്കെട്ടിൽ ഇല്ല.

ഇത്തരം വാർത്തകളുടെ തലക്കെട്ട് മാത്രം വായിച്ച്, തള്ളുകളും കേട്ട് സ്റ്റാർട്ടപ്പിന്റെ ആദ്യപടി ‘കോളേജ്ജിൽ എട്ട് നിലക്ക് പോട്ടുക’ എന്നതാണ് എന്ന് ധരിക്കരുത്. പഠിക്കാൻ കഴിയാത്തവരും പഠിപ്പ് മുടങ്ങിയവരും ജീവിതത്തിൽ സംരംഭകരായി വിജയിച്ചിട്ടുണ്ടാവാം. പക്ഷെ അത് ഒരു നിർബന്ധ ക്വാളിഫിക്കേഷനായി കാണരുത്.

ഒപ്പമുള്ള വാർത്ത വെളിച്ചം പകരുമെന്ന പ്രതീക്ഷയോടെ.
ഒപ്പ്.