അന്നയും റസൂലും തീയറ്ററിൽ തന്നെ ഇഷ്ടപ്പെട്ട, കമ്മട്ടിപ്പാടത്തിന്റെ രാഷ്ട്രീയത്തെ ഉൾക്കൊണ്ടിട്ടും ‘മികച്ച 20 സിനിമകളുടെ’ ലിസ്റ്റ് ഇട്ടപ്പോൾ അതിൽ ആദ്യം പരാമർശിച്ച രാജീവ് രവി സിനിമ ഞാൻ സ്റ്റീവ് ലോപ്പസ് ആയതിനു കാരണം ആ സിനിമ അത്രക്ക് ഇഷ്ടമായത് കൊണ്ട് തന്നെയാണ്. വളരെ റോ ആയി, കാര്യങ്ങളെ കണക്ട് ചെയ്ത്, കണ്ടറ്റിനും നറേഷനും മുകളിൽ ഒരു രാഷ്ട്രീയാന്തരീക്ഷം വരച്ച് കാണിക്കാൻ സ്റ്റീവ് ലോപ്പസിനു സാധിക്കുന്നുണ്ട്. അലൻസിയർ അഭിനയിച്ച ജോർജ്ജ് ലോപ്പസ് എന്ന പോലീസ് കഥാപാത്രം അലൻസിയറിന്റെ കരിയറിലെ എറ്റവും ഗംഭീര പർഫോമെൻസിൽ ഒന്നാണ്, മലയാള സിനിമ കണ്ട എറ്റവും നല്ല പോലീസ് കഥാപാത്രങ്ങളിൽ ഒന്ന്. എന്റെ വീക്ഷണത്തിൽ രാജീവ് രവിയുട ‘മാഗ്നം ഓപ്പസ്’ ഞാൻ സ്റ്റീവ് ലോപ്പസ് ആണ്. ശ്രദ്ധിക്കാതെ പോയി എന്നതൊഴിച്ചാൽ ഈ സിനിമക്ക് വലിയ പോരായ്മകൾ ഒന്നുമില്ല.


അന്നയും റസൂലും തീയറ്ററിൽ തന്നെ ഇഷ്ടപ്പെട്ട, കമ്മട്ടിപ്പാടത്തിന്റെ രാഷ്ട്രീയത്തെ ഉൾക്കൊണ്ടിട്ടും ‘മികച്ച 20 സിനിമകളുടെ’ ലിസ്റ്റ് ഇട്ടപ്പോൾ അതിൽ ആദ്യം പരാമർശിച്ച രാജീവ് രവി സിനിമ ഞാൻ സ്റ്റീവ് ലോപ്പസ് ആയതിനു കാരണം ആ സിനിമ അത്രക്ക് ഇഷ്ടമായത് കൊണ്ട് തന്നെയാണ്.

വളരെ റോ ആയി, കാര്യങ്ങളെ കണക്ട് ചെയ്ത്, കണ്ടറ്റിനും നറേഷനും മുകളിൽ ഒരു രാഷ്ട്രീയാന്തരീക്ഷം വരച്ച് കാണിക്കാൻ സ്റ്റീവ് ലോപ്പസിനു സാധിക്കുന്നുണ്ട്. അലൻസിയർ അഭിനയിച്ച ജോർജ്ജ് ലോപ്പസ് എന്ന പോലീസ് കഥാപാത്രം അലൻസിയറിന്റെ കരിയറിലെ എറ്റവും ഗംഭീര പർഫോമെൻസിൽ ഒന്നാണ്, മലയാള സിനിമ കണ്ട എറ്റവും നല്ല പോലീസ് കഥാപാത്രങ്ങളിൽ ഒന്ന്.

എന്റെ വീക്ഷണത്തിൽ രാജീവ് രവിയുട ‘മാഗ്നം ഓപ്പസ്’ ഞാൻ സ്റ്റീവ് ലോപ്പസ് ആണ്. ശ്രദ്ധിക്കാതെ പോയി എന്നതൊഴിച്ചാൽ ഈ സിനിമക്ക് വലിയ പോരായ്മകൾ ഒന്നുമില്ല.

Leave a Reply