ആറു രാജ്യങ്ങളിലേക്ക് യാത്രയും വിസയും എല്ലാം അടക്കം എങ്ങനെ ഈ ബഡ്ജറ്റിൽ ചെയ്തു എന്ന് ചോദിച്ചു പല മെസേജുകളും കണ്ടു. അവർക്കുള്ള സംശയ നിവാരണ ഡിറ്റേൽഡ് പോസ്റ്റ് : കമ്പോടിയ, മലേഷ്യ, സിങ്കപ്പൂർ എന്നീ പുണ്യ സ്ഥലങ്ങൾ ആയിരുന്നു ആദ്യ ലക്ഷ്യം. അതിനു ശേഷം ഇരുന്ന് ട്രാവൽ കോസ്റ്റ്, ഫ്ലൈറ്റ് ചാർജ്ജുകൾ നോക്കാൻ തുടങ്ങി. ട്രാൻസിറ്റ് / ചീപ്പ് ടിക്കറ്റ് എന്നിവ നോക്കിയതനുസരിച്ചാണ് പ്ലാനിൽ കൊളമ്പോയും ബാങ്കോക്കും കയറുന്നത്. വിയറ്റ്നാം ചീപ്പായത് കൊണ്ടും ചരിത്രം അറിയുന്നത് കൊണ്ടുള്ള ഭ്രാന്തുകൊണ്ടുമാണ് പിന്നീട് ചേർത്തതാണ്. ലാവോസ് വേണ്ടെന്ന് വെയ്ക്കുന്നതും ടിക്കറ്റ് നിരക്ക് നോക്കിയാണ്. അതായത് എങ്ങോട്ടെന്ന് പ്ലാൻ ചെയ്തല്ല, ടിക്കറ്റ് എങ്ങോട്ട് കിട്ടും എന്ന് നോക്കിയാണ് സ്ഥലവും ദിവസവും റൂട്ടും തീരുമാനിച്ചത്. ടിക്കറ്റ് സെലക്റ്റ് ചെയ്യാൻ ഗൂഗിൽ ഫ്ലൈറ്റ്സ് സഹായിച്ചു. http://ift.tt/2ytCGUi കൂടുതൽ ഡാറ്റ അവർ തരും, അത് സൗകര്യമായിരുന്നു. ചെക്കിൽ ലഗ്ഗേജ്ജ് ആയി മിക്കവാറും എല്ലാ ഫ്ലൈറ്റ് കമ്പനികളും അനുവദിക്കുന്ന ഏഴ് കിലൊ മാത്രമായിരുന്നു ലഗ്ഗേജ്ജ്. അങ്ങനേയും കാശ് ലാഭിക്കാം. ടിക്കറ്റ് എല്ലാം എടുത്തത് momondo.com എന്ന സൈറ്റിൽ നിന്നാണ്. യാത്ര : ബാംഗ്ലൂർ – തിരുവനന്തപുരം (ഒറ്റക്ക്). തിരുവനന്തപുരം – കൊളമ്പൊ – മലേഷ്യ (ശ്രീലങ്കൻ എയർലൈൻസ്), മലേഷ്യ – കമ്പോഡിയ (മലേഷ്യൻ എയർലൈൻസ്), കമ്പോടിയ – ബാങ്കോക്ക് (എയർ ഏഷ്യ), ബാങ്കോക്ക് – വിയറ്റ്നാം (തായ് എയർ), വിയറ്റ്നാം – സിങ്കപ്പൂർ (സ്കൂട്ട്), സിങ്കപ്പൂർ – കൊച്ചി (സ്കൂട്ട്). 13 ടിക്കറ്റ്. 57,000 രൂപ. വിസ : ട്രാൻസിറ്റ് ആയതിനാൽ ഇന്ത്യൻ പൗരനു 48 മണിക്കൂർ വരെ കൊളമ്പോയിൽ വിസ സൗജന്യമാണ്. 25 ഡോളർ ചോദിച്ചു, ചീഫ് ഓഫിസറെ കണ്ടപ്പോൾ അവർ കടത്തി വിട്ടോളാൻ പറഞ്ഞു. മലേഷ്യ വിസ ഇന്ത്യയിൽ നിന്ന് തന്നെ അപ്ലെ ചെയ്ത് വച്ചിരുന്നു. വെബ് സൈറ്റ് വഴി ചെയ്യാം. അത് പോലെ തന്നെ സിങ്കപ്പൂരും. കൂട്ടത്തിൽ ഇച്ചിരി പണി സിങ്കപ്പൂരാണ്. ബാങ്ക് ഡീറ്റേൽസ് വരെ കൊടുക്കണം, കാത്തിരിക്കണം. പക്ഷെ കിട്ടി. ബാങ്കോക്ക്, കമ്പോഡിയ എന്നിവിടങ്ങളിൽ വിസ ഓൺ അറൈവൽ ആണ്. ബാങ്കോക്കിൽ ടൂറിസ്റ്റായി വരുമ്പോൾ ഷോ-മണി (കൈയ്യിൽ കാശുണ്ടെന്ന് കാണിക്കണം, ഏടിഎം സ്ലിപ്പ് മതി) വിയറ്റ്നാമിലും വിസാ ഓൺ അറൈവൽ ആണ്, പക്ഷെ ഓൺലൈൻ വഴി ഒരു അപ്രൂവൽ നോട്ട് വാങ്ങി വക്കണം. അങ്ങനെ 5 വിസക്ക് കൂടി 28,000 രൂപ. താമസം : ഹോസ്റ്റലുകളിലാണ് താമസിച്ചത്. അതും ബുക്ക് ചെയ്തത് http://bit.ly/SEAHotels വഴിയാണ്. ശ്രീലങ്കയിൽ ഹോസ്റ്റൽ ഫസ്റ്റ് , സിയാം റീപ്പിൽ Tanei Boutique Villa, തായ്ലാന്റിൽ ഹോപേർസ് പ്ലേസ്, വിയറ്റാന്മിൽ ചിൽ ബോക്സ് എന്നീവിടങ്ങളിൽ താമസിച്ചു. ബാക്കി സ്ഥലങ്ങളിൽ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. താമസത്തിനു മൊത്തമായി 15,000 രൂപ. നെറ്റ് : എല്ലാ രാജ്യങ്ങളും എയർപോർട്ടിൽ നിന്ന് തന്നെ സിം എടുത്തു. എറ്റവും കുറച്ച് ദിവസം വാലിഡിറ്റിയുള്ള, ഡാറ്റ മാത്രമുള്ള സിം ആണ് എടുത്തത്. വാട്ട്സാപ്പിലും ടെലിഗ്രാമിലുമെല്ല്ലാം കോൾ ഫെസിലിറ്റി ഉള്ളപ്പോൾ കോളിനു കാശു ചിലവാക്കേണ്ട ആവശ്യമില്ല. സിങ്കപ്പൂർ ഒഴികെ മറ്റെല്ലാ രാജ്യത്തും നല്ല ചീപ്പായി തന്നെ ഏതാണ്ട് രണ്ട് ജിബി – മൂന്ന് ജിബി നെറ്റുള്ള പാക്കേജ് കിട്ടി. ഒരു സിം എടുത്തുള്ളു, സിം ഉള്ളവൻ ഇല്ലാത്തവനു ഹോട്ട്സ്പോട്ട് ചെയ്തു. അങ്ങനെ സിം എല്ലാം കൂടി 4,000 രൂപ. ചുറ്റൽ : നഗരം ചുറ്റാൻ പരമാവധി പബ്ലിക്ക് ട്രാസ്പോർട്ട് ഉപയോഗിച്ചു. ശ്രീലങ്കയിൽ ബസ്, ട്രൈൻ എന്നിവ ഉപയോഗിച്ചു, ഒന്ന് രണ്ട് ട്രിപ്പികൾക്ക് മാത്രം ഉബർ എടുത്തു. കമ്പോടിയയിൽ ബാർഗേൻ ചെയ്ത് ദിവസം പത്ത് ഡോളർ എന്ന നിരക്കിൽ ഒരു ബാറ്റ്മാൻ (രഥം കെട്ടിയ ബൈക്ക്) ഉണ്ടായിരുന്നു. അത് എല്ലാവിടേയും കൊണ്ടു നടന്നു. ബാങ്കോക്കിൽ ഒരു ദിവസത്തേക്കുള്ള ബോട്ട് പാസും, യാത്രക്ക് മെട്രോയും ഉപയോഗിച്ചു. എയർപോർട്ട് പിക്കപ്പിനു സൗത്ത് ഈസ്റ്റ് ഏഷ്യയുടെ ഉബർ ആയ ‘ഗ്രാബ്’ ഉപയോഗിച്ചു. വിയറ്റ്നാമിൽ ഗ്രാബ് ചീപ്പായിരുന്നു, അത് കൊണ്ട് അതുപയോഗിച്ചു. സിങ്കപ്പൂരിൽ മെട്രോ മാത്രം ഉപയോഗിച്ചു. (മെട്രോ ക്കാർഡ് എടുക്കുക, ലാഭിക്കാം) ബാക്കി മുഴുവൻ, ദിവസം ഏതാണ്ട് 10 കിലോമിറ്റർ മിനിമം നിരക്കിൽ വലിഞ്ഞ് നടന്നു. അങ്ങനെ ഊരുചുറ്റാനായി ഒരു 10,000 രൂപ പൊട്ടി. ഇന്ററി ടിക്കറ്റ് : മ്യൂസിയം, ആർട്ട് ഗാലറി തുടങ്ങിയവയിൽ പോയി. ഏതാണ്ട് പതിനഞ്ചോളം സ്ഥലങ്ങൾ ടിക്കറ്റെടുത്ത് കയറി കണ്ടു. അതൊക്കെ ലൈഫ് ടൈം ചാൻസ് ആണ്. അത് വരെ പോയി ടിക്കറ്റുണ്ടെന്ന് പറഞ്ഞ് മാറ്റി വയ്ക്കുന്നത് ബോറൻ ഏർപ്പാടാണ്. സിങ്കപ്പൂരിൽ സമയപരിമിതി ഉള്ളത് കൊണ്ട് സെന്റോസ / യുണിവേർസൽ സ്റ്റുഡിയൊ എന്നിവ ഒഴുവാക്കി, അല്ലെങ്കിൽ അതും കയറി കണ്ടേനേ! അങ്ങനെ അതിനൊക്കെ കൂടി ഒരു 15,000 പൊട്ടി. ഭക്ഷണം : നടന്ന്, കിട്ടാവുന്നതൊക്കെ തിന്നു. മിക്കവാറും അവിടെയുള്ള ഭക്ഷണങ്ങൾ തന്നെ കഴിക്കാൻ ശ്രമിച്ചു. പച്ചവെള്ളം കാശു കൊടുത്ത് വാങ്ങാതെ പൈപ്പിൽ നിന്നും കുപ്പിയിൽ കുടിച്ച് നടന്നു. ഒരു നേരം കുറേ കഴിക്കുന്നതിനു പകരം പല സ്ഥലങ്ങളിൽ നിന്നായി ഒരു മീൽ വീതം വാങ്ങി ഷെയർ ചെയ്ത് കഴിച്ചു. അത് ലാഭമാണ്, കൂടുതൽ വറൈറ്റിക്കുള്ള വകയും. സിങ്കപ്പൂരിൽ മാത്രം രാവിലെ ഭക്ഷണം മെക്ക് ഡി ആക്കി. അല്ലെങ്കിൽ മുതലാവില്ല. മെക്ക് ഡി ചീപ്പാണ്, പവർഫുള്ളും. അതിനെല്ലാം കൂടി ഏതാണ്ട് 10,000ത്തിന്റെ അടുത്ത് പൊട്ടി. അങ്ങനെ ഈ പറഞ്ഞ സംഭവങ്ങളും, പിന്നെ എല്ലാ നാട്ടിൽ നിന്നും സുഹൃത്തുക്കൾക്കയച്ച കത്തുകളും, സുക്ഷിക്കാനായി കളക്ട് ചെയ്ത ചില്ലറയും സ്റ്റാമ്പും, ചില അനാവശ്യ ചിലവും അങ്ങനെ എല്ലാം ചേർത്ത് ഏതാണ്ട് ഒരുലക്ഷത്തി അറുപതിനായിരം, അതായത് ഒരാൾക്ക് എൺപതിനായിരം ചിലവായി. ഇതാണ് ഫുൾ കഥ!


ആറു രാജ്യങ്ങളിലേക്ക് യാത്രയും വിസയും എല്ലാം അടക്കം എങ്ങനെ ഈ ബഡ്ജറ്റിൽ ചെയ്തു എന്ന് ചോദിച്ചു പല മെസേജുകളും കണ്ടു. അവർക്കുള്ള സംശയ നിവാരണ ഡിറ്റേൽഡ് പോസ്റ്റ് :

കമ്പോടിയ, മലേഷ്യ, സിങ്കപ്പൂർ എന്നീ പുണ്യ സ്ഥലങ്ങൾ ആയിരുന്നു ആദ്യ ലക്ഷ്യം. അതിനു ശേഷം ഇരുന്ന് ട്രാവൽ കോസ്റ്റ്, ഫ്ലൈറ്റ് ചാർജ്ജുകൾ നോക്കാൻ തുടങ്ങി. ട്രാൻസിറ്റ് / ചീപ്പ് ടിക്കറ്റ് എന്നിവ നോക്കിയതനുസരിച്ചാണ് പ്ലാനിൽ കൊളമ്പോയും ബാങ്കോക്കും കയറുന്നത്. വിയറ്റ്നാം ചീപ്പായത് കൊണ്ടും ചരിത്രം അറിയുന്നത് കൊണ്ടുള്ള ഭ്രാന്തുകൊണ്ടുമാണ് പിന്നീട് ചേർത്തതാണ്. ലാവോസ് വേണ്ടെന്ന് വെയ്ക്കുന്നതും ടിക്കറ്റ് നിരക്ക് നോക്കിയാണ്. അതായത് എങ്ങോട്ടെന്ന് പ്ലാൻ ചെയ്തല്ല, ടിക്കറ്റ് എങ്ങോട്ട് കിട്ടും എന്ന് നോക്കിയാണ് സ്ഥലവും ദിവസവും റൂട്ടും തീരുമാനിച്ചത്.

ടിക്കറ്റ് സെലക്റ്റ് ചെയ്യാൻ ഗൂഗിൽ ഫ്ലൈറ്റ്സ് സഹായിച്ചു. http://ift.tt/2ytCGUi കൂടുതൽ ഡാറ്റ അവർ തരും, അത് സൗകര്യമായിരുന്നു. ചെക്കിൽ ലഗ്ഗേജ്ജ് ആയി മിക്കവാറും എല്ലാ ഫ്ലൈറ്റ് കമ്പനികളും അനുവദിക്കുന്ന ഏഴ് കിലൊ മാത്രമായിരുന്നു ലഗ്ഗേജ്ജ്. അങ്ങനേയും കാശ് ലാഭിക്കാം. ടിക്കറ്റ് എല്ലാം എടുത്തത് momondo.com എന്ന സൈറ്റിൽ നിന്നാണ്.

യാത്ര : ബാംഗ്ലൂർ – തിരുവനന്തപുരം (ഒറ്റക്ക്). തിരുവനന്തപുരം – കൊളമ്പൊ – മലേഷ്യ (ശ്രീലങ്കൻ എയർലൈൻസ്), മലേഷ്യ – കമ്പോഡിയ (മലേഷ്യൻ എയർലൈൻസ്), കമ്പോടിയ – ബാങ്കോക്ക് (എയർ ഏഷ്യ), ബാങ്കോക്ക് – വിയറ്റ്നാം (തായ് എയർ), വിയറ്റ്നാം – സിങ്കപ്പൂർ (സ്കൂട്ട്), സിങ്കപ്പൂർ – കൊച്ചി (സ്കൂട്ട്). 13 ടിക്കറ്റ്. 57,000 രൂപ.

വിസ : ട്രാൻസിറ്റ് ആയതിനാൽ ഇന്ത്യൻ പൗരനു 48 മണിക്കൂർ വരെ കൊളമ്പോയിൽ വിസ സൗജന്യമാണ്. 25 ഡോളർ ചോദിച്ചു, ചീഫ് ഓഫിസറെ കണ്ടപ്പോൾ അവർ കടത്തി വിട്ടോളാൻ പറഞ്ഞു. മലേഷ്യ വിസ ഇന്ത്യയിൽ നിന്ന് തന്നെ അപ്ലെ ചെയ്ത് വച്ചിരുന്നു. വെബ് സൈറ്റ് വഴി ചെയ്യാം. അത് പോലെ തന്നെ സിങ്കപ്പൂരും. കൂട്ടത്തിൽ ഇച്ചിരി പണി സിങ്കപ്പൂരാണ്. ബാങ്ക് ഡീറ്റേൽസ് വരെ കൊടുക്കണം, കാത്തിരിക്കണം. പക്ഷെ കിട്ടി. ബാങ്കോക്ക്, കമ്പോഡിയ എന്നിവിടങ്ങളിൽ വിസ ഓൺ അറൈവൽ ആണ്. ബാങ്കോക്കിൽ ടൂറിസ്റ്റായി വരുമ്പോൾ ഷോ-മണി (കൈയ്യിൽ കാശുണ്ടെന്ന് കാണിക്കണം, ഏടിഎം സ്ലിപ്പ് മതി) വിയറ്റ്നാമിലും വിസാ ഓൺ അറൈവൽ ആണ്, പക്ഷെ ഓൺലൈൻ വഴി ഒരു അപ്രൂവൽ നോട്ട് വാങ്ങി വക്കണം. അങ്ങനെ 5 വിസക്ക് കൂടി 28,000 രൂപ.

താമസം : ഹോസ്റ്റലുകളിലാണ് താമസിച്ചത്. അതും ബുക്ക് ചെയ്തത് http://bit.ly/SEAHotels വഴിയാണ്. ശ്രീലങ്കയിൽ ഹോസ്റ്റൽ ഫസ്റ്റ് , സിയാം റീപ്പിൽ Tanei Boutique Villa, തായ്ലാന്റിൽ ഹോപേർസ് പ്ലേസ്, വിയറ്റാന്മിൽ ചിൽ ബോക്സ് എന്നീവിടങ്ങളിൽ താമസിച്ചു. ബാക്കി സ്ഥലങ്ങളിൽ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. താമസത്തിനു മൊത്തമായി 15,000 രൂപ.

നെറ്റ് : എല്ലാ രാജ്യങ്ങളും എയർപോർട്ടിൽ നിന്ന് തന്നെ സിം എടുത്തു. എറ്റവും കുറച്ച് ദിവസം വാലിഡിറ്റിയുള്ള, ഡാറ്റ മാത്രമുള്ള സിം ആണ് എടുത്തത്. വാട്ട്സാപ്പിലും ടെലിഗ്രാമിലുമെല്ല്ലാം കോൾ ഫെസിലിറ്റി ഉള്ളപ്പോൾ കോളിനു കാശു ചിലവാക്കേണ്ട ആവശ്യമില്ല. സിങ്കപ്പൂർ ഒഴികെ മറ്റെല്ലാ രാജ്യത്തും നല്ല ചീപ്പായി തന്നെ ഏതാണ്ട് രണ്ട് ജിബി – മൂന്ന് ജിബി നെറ്റുള്ള പാക്കേജ് കിട്ടി. ഒരു സിം എടുത്തുള്ളു, സിം ഉള്ളവൻ ഇല്ലാത്തവനു ഹോട്ട്സ്പോട്ട് ചെയ്തു. അങ്ങനെ സിം എല്ലാം കൂടി 4,000 രൂപ.

ചുറ്റൽ : നഗരം ചുറ്റാൻ പരമാവധി പബ്ലിക്ക് ട്രാസ്പോർട്ട് ഉപയോഗിച്ചു. ശ്രീലങ്കയിൽ ബസ്, ട്രൈൻ എന്നിവ ഉപയോഗിച്ചു, ഒന്ന് രണ്ട് ട്രിപ്പികൾക്ക് മാത്രം ഉബർ എടുത്തു. കമ്പോടിയയിൽ ബാർഗേൻ ചെയ്ത് ദിവസം പത്ത് ഡോളർ എന്ന നിരക്കിൽ ഒരു ബാറ്റ്മാൻ (രഥം കെട്ടിയ ബൈക്ക്) ഉണ്ടായിരുന്നു. അത് എല്ലാവിടേയും കൊണ്ടു നടന്നു. ബാങ്കോക്കിൽ ഒരു ദിവസത്തേക്കുള്ള ബോട്ട് പാസും, യാത്രക്ക് മെട്രോയും ഉപയോഗിച്ചു. എയർപോർട്ട് പിക്കപ്പിനു സൗത്ത് ഈസ്റ്റ് ഏഷ്യയുടെ ഉബർ ആയ ‘ഗ്രാബ്’ ഉപയോഗിച്ചു. വിയറ്റ്നാമിൽ ഗ്രാബ് ചീപ്പായിരുന്നു, അത് കൊണ്ട് അതുപയോഗിച്ചു. സിങ്കപ്പൂരിൽ മെട്രോ മാത്രം ഉപയോഗിച്ചു. (മെട്രോ ക്കാർഡ് എടുക്കുക, ലാഭിക്കാം) ബാക്കി മുഴുവൻ, ദിവസം ഏതാണ്ട് 10 കിലോമിറ്റർ മിനിമം നിരക്കിൽ വലിഞ്ഞ് നടന്നു. അങ്ങനെ ഊരുചുറ്റാനായി ഒരു 10,000 രൂപ പൊട്ടി.

ഇന്ററി ടിക്കറ്റ് : മ്യൂസിയം, ആർട്ട് ഗാലറി തുടങ്ങിയവയിൽ പോയി. ഏതാണ്ട് പതിനഞ്ചോളം സ്ഥലങ്ങൾ ടിക്കറ്റെടുത്ത് കയറി കണ്ടു. അതൊക്കെ ലൈഫ് ടൈം ചാൻസ് ആണ്. അത് വരെ പോയി ടിക്കറ്റുണ്ടെന്ന് പറഞ്ഞ് മാറ്റി വയ്ക്കുന്നത് ബോറൻ ഏർപ്പാടാണ്. സിങ്കപ്പൂരിൽ സമയപരിമിതി ഉള്ളത് കൊണ്ട് സെന്റോസ / യുണിവേർസൽ സ്റ്റുഡിയൊ എന്നിവ ഒഴുവാക്കി, അല്ലെങ്കിൽ അതും കയറി കണ്ടേനേ! അങ്ങനെ അതിനൊക്കെ കൂടി ഒരു 15,000 പൊട്ടി.

ഭക്ഷണം : നടന്ന്, കിട്ടാവുന്നതൊക്കെ തിന്നു. മിക്കവാറും അവിടെയുള്ള ഭക്ഷണങ്ങൾ തന്നെ കഴിക്കാൻ ശ്രമിച്ചു. പച്ചവെള്ളം കാശു കൊടുത്ത് വാങ്ങാതെ പൈപ്പിൽ നിന്നും കുപ്പിയിൽ കുടിച്ച് നടന്നു. ഒരു നേരം കുറേ കഴിക്കുന്നതിനു പകരം പല സ്ഥലങ്ങളിൽ നിന്നായി ഒരു മീൽ വീതം വാങ്ങി ഷെയർ ചെയ്ത് കഴിച്ചു. അത് ലാഭമാണ്, കൂടുതൽ വറൈറ്റിക്കുള്ള വകയും. സിങ്കപ്പൂരിൽ മാത്രം രാവിലെ ഭക്ഷണം മെക്ക് ഡി ആക്കി. അല്ലെങ്കിൽ മുതലാവില്ല. മെക്ക് ഡി ചീപ്പാണ്, പവർഫുള്ളും. അതിനെല്ലാം കൂടി ഏതാണ്ട് 10,000ത്തിന്റെ അടുത്ത് പൊട്ടി.

അങ്ങനെ ഈ പറഞ്ഞ സംഭവങ്ങളും, പിന്നെ എല്ലാ നാട്ടിൽ നിന്നും സുഹൃത്തുക്കൾക്കയച്ച കത്തുകളും, സുക്ഷിക്കാനായി കളക്ട് ചെയ്ത ചില്ലറയും സ്റ്റാമ്പും, ചില അനാവശ്യ ചിലവും അങ്ങനെ എല്ലാം ചേർത്ത് ഏതാണ്ട് ഒരുലക്ഷത്തി അറുപതിനായിരം, അതായത് ഒരാൾക്ക് എൺപതിനായിരം ചിലവായി. ഇതാണ് ഫുൾ കഥ!

Leave a Reply