ആധാർ എടുത്തിട്ടില്ല. എടുക്കാൻ ഉദ്ദേശമില്ല. കഴിഞ്ഞ വർഷത്തെ ടാക്സ് കൃത്യസമയത്ത് ആധാർ ഇല്ലാതെ അടച്ചു. ഉള്ള എല്പിജി കണക്ഷനു അന്നും ഇന്നും സബ്സിഡിയില്ല. ദിവസവും മൂന്ന് തവണ രണ്ട് ബാങ്കുകാർ വിളിച്ച് ആധാർ ലിങ്ക് ചെയ്യാനും, അതെടുത്താൽ ഡിസ്കൗണ്ട് കിട്ടുമെന്നും അല്ലെങ്കിൽ സർക്കാർ അകൗണ്ട് മരവിപ്പിക്കും എന്നും ഡയലോഗ് അടിക്കുന്നുണ്ട്. അതേ ഡയലോഗ്‌ മൊബൈൽ കമ്പിനിയും ഈമെയിൽ ആയി പറയുന്നുണ്ട്‌. അതിന്റെ ഇടയിൽ ‘അപ്പൊ ടാക്സ് അടക്കാറില്ലേ’ എന്ന ദേശസ്നേഹ ഡയലോഗ് ചാറ്റിലൂടെ പറഞ്ഞ് വരണമെന്നില്ല.

Leave a Reply