കഥനത്തിലും കഥാഗതിയിലും രാഷ്ട്രീയത്തിലും എല്ലാം ഏറെ വിത്യസ്ഥമാണെങ്കിലും ‘രക്ഷാധികാരി ബൈജു’, ‘ഗോദ്ധ’, ‘ജോർജ്ജേട്ടൻസ് പൂരം എന്നീ സിനിമകൾ ചില സമാനതകളുണ്ട്. കഥയും ഉപകഥയും ശൈലിയും കോമഡിയും എല്ലാം മൂന്നുലും മുന്ന് തരത്തിലാണെങ്കിലും പശ്ചാത്തലത്തിലായി ഒരു കളി, ഒരു മൈദാനം, മൈദാനത്തിനു ചുറ്റും പ്രൗഢമായി പൂത്തു തളിർത്ത് നിൽക്കുന്ന നൊസ്റ്റാൾജിയയയും മൂന്ന് സിനിമയിലും കാണാം.

ആത്മാർത്ഥമായി സൃഷ്ടിക്കപ്പെട്ട ഒരു സിനിമാറ്റിക്ക് ഡ്രാമയാണ് ഗോദ്ധ. കഥ തുടങ്ങുന്നത് തന്നെ മൈദാനത്തിനു നിന്നാണ്. കഥയും കഥാപാത്രങ്ങളും വളരുന്നത് അവിടെ നിന്നാണ്. അവിടെ നൊസ്റ്റാൾജിയ ഒരു മിത്തായി നിലനിൽക്കുന്നു. നായകനായ രഞ്ജിപണിക്കരുടെ പ്രായത്തിൽ ഉള്ളവർ പ്രൗഢിയോടെ പറയുന്നത് അവരുടെ കാലഘട്ടത്തെ പറ്റിയാണ് (ടൊവിനൊ ആണ് നായകൻ എന്നൊന്നും പറഞ്ഞ് എന്നെ ചിരിപ്പിക്കരുത്. പ്ലീസ്) സിനിമ അവസാനിക്കുന്നതും അതേ മൈതാനത്താണ്.

ഗോദ്ധയുടെ മിത്തിൽ നിന്നും ജോർജ്ജേട്ടനിലേക്ക് വരുമ്പോൾ മിത്ത് മയ്യത്താവുന്നു. ഭൂതവും വർത്തമാനവും ചില ഭൂതങ്ങളുടെ കൈയ്യിലാണ്. അവർ തള്ളി, തള്ളിറ് പറഞ്ഞ് പറഞ്ഞ് വെറുപ്പിക്കുന്നു. വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം ഇഷ്ടമാവും എന്ന് പറഞ്ഞത് പോലെ വെറുപ്പിക്കലിന്റെ അവസാനം നാലു ട്വിസ്റ്റ്, ഒരു കൊല, മൂന്ന് മാച്ച്! ചക്ക് ദേ ഇന്ത്യ! പക്ഷെ, ഈ കഥയിലും പശ്ചാത്തലം മൈദാനമാണ്. അവസാനം വിജയിക്കുന്നതും മൈദാനമാണ്. (അവസാനം വരെ കാണണമെന്ന് മാത്രം).

ഇതേ മിത്ത് രക്ഷാധികാരിയിലേക്ക് വരുമ്പോൾ അതൊരു പാണന്റെ പാട്ടായി. പക്ഷെ പാടുന്ന പാണനും, കഥയിലെ വീരനും, കേൾക്കുന്ന മാലോകരും എല്ലാം ബൈജുവും കൂട്ടരും തന്നെയാണ്. അത് അവരുടെ കഥയാണ്. അതിലുമുണ്ട് ഒരു മൈദാനം. പക്ഷെ അത് കൈവിട്ട് പോവുമ്പോൾ എതിർത്ത് തോല്പിച്ച് വീണ്ടെടുക്കുകയൊ, മത്സരിച്ച് ജയിച്ച് സ്വന്തമാക്കുകയൊ അല്ല ബൈജു ചെയ്യുന്നത്. അവരുടെ രാഷ്ട്രീയം വ്യക്തമാക്കുന്നു.

മൂന്ന് സിനിമയിലേയും മറ്റൊരു പൊതുസ്വഭാവം വില്ലനിസത്തിന്റെ ഭാഗമായി, ആളുകളെ എതിർക്കാനായി ആ മൈതാനത്തെ വിൽക്കാൻ / ഇല്ലാതാക്കാൻ നോക്കുന്നു. ജോർജ്ജേട്ടൻ അതിനെ സ്ഥിരം വില്ലൻ പരിപാടിയാക്കിയപ്പോൾ ഗോദ അതിനെ നിഷ്കളങ്കമായ പോക്രിത്തരമായും നഗരത്തിന്റെ വളർച്ചയുടെ ചിഹ്നമായി ബൈജുവും വരച്ച് കാണിക്കുന്നു.

ഇനി സിനിമകളെ പറ്റി പറഞ്ഞാൽ – അത്ര എലൈറ്റിസം ഒന്നുമില്ലെങ്കിലും നല്ല ബെസ്റ്റ് ക്വാളിറ്റി പാലക്കാടൻ ‘മൊളോർത്തപ്പുളി’യാണ് രക്ഷാധികാരി ബൈജു. ഒരു നേരത്തെ ഉഗ്രൻ അന്നത്തിനുള്ളതുണ്ട് അതിൽ. നല്ല നാടൻ എലിശേരിയാണ് ഗോദ്ധ. നല്ല മസാല, നല്ല സ്വാദ്. ജോർജ്ജേട്ടൻസ് പൂരമോ, എന്തിനോ വേണ്ടി തിളച്ച സാമ്പാറും.

Leave a Reply