സണ്ണി ലിയോണി ദർശനം കേരളീയ സാംസ്കാരിക മൂല്യച്യുതിയാണെന്ന് കരുതുന്നവർ നിരത്തുന്ന ഒരു വാലിഡ്‌ പോയന്റ് ഉണ്ട് – “കാഴ്ചക്കാർ അവരുടെ പേർസണാലിറ്റി കണ്ടിട്ടൊന്നുമല്ല, തൊണ്ണൂറു ശതമാനം ആളുകളും പോൺ നടിയെ കാണാനാണ് പോയത്” എന്ന്.

അത് സംസ്കാരത്തിന് എതിരാണ്. പോൺ കാണുന്നു എന്നു തന്നെ സമ്മതിക്കരുത്. കണ്ടാൽ തന്നെ അവരുടെ പേരും താരാരാധനയും പുറത്ത് പറയരുത്. സെക്സുമായി ബന്ധപ്പെട്ട മറ്റു സംഭാഷണങ്ങൾ പോലെ ഇതും മോശവും വർജ്യവും ആയിരിക്കണം. ഛെ! എന്നു ഉറക്കെ പറയണം. രാത്രി ഒളിസേവയ്ക്ക് പോയി പിറ്റേന്ന് പകൽ വെളിച്ചത്തിൽ തീണ്ടാപ്പാടകലെ നിർത്തിയതാണ് കേരളീയ പാരമ്പര്യം,ആ ദ്വമുഖ സംസ്കാരം കാത്ത് സൂക്ഷിക്കേണ്ടത് നമ്മളാണ്. #എന്റെവകഅഞ്ഞുറുഛെ!

Leave a Reply