പുത്തൻ പണം, 2017 : ഡീമോണിറ്റൈസേഷൻ കൊണ്ടുണ്ടായ എറ്റവും വലിയ ദുരന്തങ്ങളിലൊന്ന്. പ്രാഞ്ചിയേട്ടനിൽ സൈഡ് ട്രാക്കിൽ വന്ന‌‌, പിന്നീട് ഇന്ത്യൻ റുപ്പിയായി‌ മാറിയ അതേ വീഞ്ഞാണ് ഈ കുപ്പിയിൽ. വീഞ്ഞിന്റെ വീര്യത്തിന്റെ ഗുണം, ഫർമന്റ് ചെയ്യാമെന്നേറ്റ ബാക്റ്റീരിയ വരെ‌ ചത്തൊടുങ്ങി.

ദുരന്തങ്ങളുടെ‌ പെരുമഴയാണ് പുത്തൻ പണം. കാസർഗോഡ് ഡയലോഗിലുള്ള‌ ദുരന്തങ്ങൾ. അത് പറയാൻ പൂക്കളർ ഷർട്ടിട്ട യോ യോ അണികൾ എന്ന ദുരന്തം‌. യുവതി-യുവാവ്-ബാലക്ക് ത്രയം എന്ന മഹാ ദുരന്തം. ഇതിനു മുകളിൽ മമ്മുട്ടി എങ്ങാനും ദുരന്തമായി തോന്നാതിരിക്കുമോ എന്ന് പേടിച്ചാവണം‌ ക്ലൈമാക്സിൽ ഒരു ദുരന്ത സ്റ്റണ്ട്‌. എപ്പിലോഗിൽ ദാവൂദ് ഇബ്രാഹിം കൂടി വന്നപ്പോൾ സർവ്വം മഹാദുരന്തം. കൂട്ടത്തിൽ ആശ്വാസം ബൈജു മാത്രമാണ്.

പണ്ടാരോ പറഞ്ഞത് പോലെ ‘വെയ്ക്കടാ വെടി’ എന്നതായിരിന്നു ഇതിലും നല്ല‌ ടൈറ്റിൽ. സിനിമയിലെ തോക്കിൽ‌ ആകെ 6 ബുള്ളറ്റാണെങ്കിലും കാണിയുടെ നെഞ്ചത്തേക്ക് നിർത്താതെ തുരുതുരാ വെടി വയ്ക്കുന്നുണ്ട് സംവിധായകൻ!

നോട്ട് : അല്ല.‌ ഇന്നല്ല‌ ഞാൻ പടം കണ്ടത്.‌ ഇന്ന് ഈ പടം സ്വപ്നം കണ്ട് പേടിച്ചപ്പോൾ എഴുതിയതാണ്‌‌.

Leave a Reply