അരുന്ധതി റോയുടെ രണ്ടാമത്തെ നോവൽ ‘കേട്ട് തീർത്തു’. ആദ്യമായാണ് വായിക്കാത്ത പുസ്തകം അതുമൊരു ഫിക്ഷൻ പൂർണ്ണമായും ഓഡിയോ ബുക്കിൽ ആശ്രയിച്ച് കേൾക്കുന്നത്.

ബുക്കിനെ പറ്റി : ഉഗ്രനാണ്. ഒരു ഫിക്ഷൻ എന്നതിലും ഉപരി ഒരു പൊളിറ്റികൽ കമന്ററി ആണ് ഹാപ്പിനസ്. റോയുടെ രാഷ്ട്രീയം അതിൽ‌ വ്യക്തമാണ്. സ്പഷ്ടമാണ്. ഒരു കഥ ഫോർമാറ്റിൽ നിന്നും മാറിയാണ് പുസ്തകം‌ സഞ്ചരിക്കുന്നത്. ചിലയിടത് ഇൻഫോർമേഷൻ ഓവർലോഡ് ഉണ്ട്‌. (അഥവാ എന്റെ തലയ്ക്ക് മുകളിലൂടെയാണ് കാര്യങ്ങൾ) എന്നാലും എങ്കേജിങ്ങ് ആണ്.

വായനാ രീതിയെ പറ്റി‌: വായിക്കുന്നതിൽ നിന്നും മാറി മറ്റൊരു അനുഭവമാണ് കേൾക്കുന്നത്. വായിച്ച്‌ തരാൻ ഭാഷ അറിയുന്ന, കഥ അറിയുന്ന ഒരാളുണ്ട്. (ഹാപ്പിനസ്സിന്റെ ഓഡിയൊ ബുക്ക് നറേറ്റ് ചെയ്യുന്നത് അരുന്ധതി റോയ് തന്നെയാണ്). പക്ഷെ അറ്റൻഷൻ സ്പാൻ ഒരു പ്രശ്നമാണ്. ചിലപ്പോൾ ഓഡിയൊ അതിന്റെ പാട്ടിനും നമ്മൾ നമ്മക്ക് തോന്നുന്ന സ്ഥലത്തേക്കും പോവും.

ആമസോണിന്റെ ഓഡിയൊ ബുക്ക് ഡിവിഷൻ ആയ ഓഡിബിളിൾ ആസ്റ്റ്രേലിയൻ എഡിഷനിൽ ഒരു ബുക്ക് ഒരു മാസത്തേക്ക് സൗജന്യമായി കിട്ടും‌. ആ വഴിയാണ് ഈ പരീക്ഷണം നടത്തിയത്. 2000 രൂപയോളം കൊടുത്ത് ഓഡിയൊ ബുക്ക് വാങ്ങി കേൾക്കുമോ എന്നത് സംശയമുള്ള കാര്യമാണ്.

Leave a Reply