ഗുജറാത്തിൽ സംഭവിക്കുന്നത് : ആകെ‌ മൂന്ന് രാജ്യ സഭാ സീറ്റുണ്ട്‌. അതിൽ മൂന്നാമത്തേതെങ്കിലും കോൺഗ്രസ്സിനു കിട്ടണമെന്നുണ്ട്. ആറുപേർ രാജി വച്ചതോട് കൂടി, ഒരു പ്രമുഖൻ കോൺഗ്രസ്സിനു വോട്ട് ചെയ്ത് കാര്യമില്ലെന്ന് പറഞ്ഞതോട് കൂടി സംഗതി കുതിരവട്ടം പപ്പുവിന്റെ താമരശ്ശേരി ചുരമായി. അപ്പുറത്തും ഇപ്പുറത്തും കുയി.

ഇതിൽ നിന്നും രക്ഷിക്കാനാണ് എം പി മാരെ കർണ്ണാടകത്തിലേക്ക് കോൺഗ്രസ് വനവാസത്തിനയച്ചത്. എന്നിട്ടും രണ്ടെണ്ണം മാറി ബിജേപിക്ക് കുത്തി – അതും കുത്തിയ ബാലറ്റ് അമിത് ഷാക്ക് കാണിച്ച് കൊണ്ട്. അത് ഇലക്ഷൻ കമ്മീഷൻ അസാധുവാക്കി.

അത്രക്കായോടാ എലക്ഷൻ കമ്മീഷാ നീ എന്ന‌ ഹുങ്കിൽ ബിജേപി. ബാക്കി വോട്ടെണ്ണിയാൽ 44 എത്തിയാൽ രക്ഷപ്പെട്ടെന്ന് പ്രാർത്ഥിച്ച് കോൺഗ്രസ്.‌ ബാക്കി പൂമരം‌ സിനിമ പോലെ – വല്ലതും ആയാൽ അറിയാം!

Leave a Reply