വിക്രം വേദ, 2017. വെറുമൊരു ക്ലീഷെ കഥയാണ് വിക്രം വേദയുടേത്. രണ്ട് നായകന്മാരുള്ള ഏത് തമിഴ് സിനിമയിലും പ്രതീക്ഷിക്കാവുന്ന ഒരു കഥ – തമിഴിന്റെ സ്വന്തം ‘നല്ലവനാ കെട്ടവനാ’ തൊട്ട് സത്യം, ധർമ്മം, തെറ്റിദ്ധാരണ, മാസ്, ഡയലോഗ്ഗ്, ട്വിസ്റ്റ്, ടേർൺ അത്ര തന്നെ. ഒരു തരത്തിൽ ഒരു ബി ഉണ്ണികൃഷ്ണൻ സിനിമ. പക്ഷെ കാരക്ടറിന്റെ ഡെപ്ത്, അഭിനയതാക്കളുടെ ക്വാളിറ്റി, നറേഷൻ, ഒടുക്കത്തെ സ്റ്റൈൽ – പടം വേറെ ലവൽ ആണ് മോനേ!!

ആദ്യ സിനിമയായ ‘ഓരം പോ’ മുതൽ ത്രില്ലടിപ്പിച്ച് കഥ പറയാൻ കഴിവുള്ളവർ ആണ് പുക്ഷർ-ഗായത്രി. ബിഗ് ബഡ്ജറ്റിലേക്ക് മാറിയപ്പോഴും അത്രേ ത്രിൽ, അതേ എനർജ്ജി തിരക്കഥയിലും സംവിധാനത്തിലും നില നിർത്താൻ ആയി എന്നത് ഒരു ഗംഭീര കാര്യമാണ്. കഥയിൽ അതിന്റെ ലോജിക്കിൽ വിള്ളലുകൾ ഉണ്ട്. പക്ഷെ, അത് അറിയിക്കാത്ത വിധം സിനിമ മുന്നോട്ട് കൊണ്ടുപോവാൻ സാധിച്ചിട്ടുണ്ട്. ഡയലോഗുകളും വിജയ് സേതുപതി ഹ്യൂമറും ഗംഭീരമായി വർക്ക് ഔട്ട് ചെയ്യാൻ സാധിച്ചു. സിനിമ നോക്കിയിരുന്നാൽ ചില പുക്ഷറേട്ടൻ-ഗായത്രിചേച്ചി ബ്രില്യൻസും കാണാം!

സ്റ്റൈൽ ഫാക്റ്ററും വൗ ഫാക്റ്ററും ആവശ്യത്തിനുണ്ടെങ്കിൽ കഥ പറയുന്നതിൽ, ജിയോഗ്രഫി മാർക്ക് ചെയ്യുന്നതിൽ സംവിധായകർ കൂടുതൽ റിയലസ്റ്റിക്ക് ആവാൻ ശ്രമിച്ചിട്ടുണ്ട്. അതിൽ വിജയിച്ചിട്ടുണ്ട്.

എറ്റവും ശ്രദ്ധിക്കപ്പെടുന്നത് കാസ്റ്റിങ്ങ് തന്നെയാണ് – മാധവനും വിജയ് സേതുപതിക്കും കൃത്യമായി ചേരുന്ന വേഷങ്ങൾ, ഡെപ്തുള്ള കാരക്റ്ററുകളായി കൊടുത്തിട്ടുണ്ട്. ( അഭിനയം ആവശ്യമുള്ള ഹിറോ റോളൂകളിലേക്ക് വിജയ് സേതുപതിയെ എടുത്ത് എടുന്നത് ഒരു സ്റ്റീരിയൊ ടൈപ്പ് ആവുന്നുണ്ട്.) ബാക്കിയുള്ള അഭിനയതാക്കളും കൊള്ളാം. ശ്രദ്ധക്ക് അഭിനയിക്കാൻ ഒന്നും ഇല്ലെങ്കിലും വൃത്തിയായി ചെയ്തു. പിണറായി സഖാവ് കലക്കി, എന്താ ഡാൻസ്!

ഗംഭീര പടമാണ്. പിന്നെ, ഈ പടം വിജയ്-അജിത്ത് സിനിമ ആയിരുന്നെങ്കിൽ എന്ന് ചിലർ ആഗ്രഹിച്ചതായി കണ്ടിരുന്നു. പടത്തിന്റെ പൊക കണ്ടെ നിനക്കൊക്കെ തൃപ്തി ആവൂ അല്ലേടാ!!

Leave a Reply