വല്ലപ്പോഴും കല്യാണക്കത്തുകൾ/ക്ഷണക്കത്തുകൾ ഡിസൈൻ ചെയ്ത് കൊടുക്കാറുണ്ട്. ഇത്തരം വർക്കുകൾ തരുന്നവരുടെ പ്രത്യേകത, അവർക്ക് ഡിസൈനിന്റെ വില / ഡിസൈനറുടെ കൂലിയെ പറ്റി ധാരണ ഒന്നുമില്ലെന്നതാണ്. (ആയിരത്തഞ്ഞൂറു രൂപക്ക് ലോഗോയും വിസിറ്റിങ്ങ് കാർഡും പറ്റിമെങ്കിൽ ഒരു 3ബിഎച്കെയും ചോദിക്കുന്ന കച്ചവടക്കാരന്റെ ‘സ്മർട്നസ് അല്ല.) അത്തരം വർക്കുകൾക്ക്, ഒരു പരീക്ഷണം എന്ന നിലക്ക് ഏതാണ് ഒരൊന്നര വർഷം മുൻപ് തുടങ്ങിയ പരിപാടിയാണ് ‘സോഷ്യൽ പ്രൈസിങ്ങ്’.

അതായത് വർക്കിന്റെ വില ഞാൻ നിശ്ചയിക്കില്ല. ഇഫോർട്ട് അവരോട് പറയും, പ്രിന്റിനു വേണ്ടി ചെയ്ത ഡിസൈൻ മൊബൈലിനും വേണമെങ്കിൽ സമയമെടുക്കുമെന്നും, കണ്ടന്റ് മാറ്റി, അതിനനുസരിച്ച് ലേയൗട്ട് മാറ്റുന്നത് എത്ര സമയമെടുക്കുമെന്നും അവർക്ക് പറഞ്ഞ് മനസ്സിലാക്കും. എന്നിട്ട്, അവസാനം ഡിസൈന്റെ ഒപ്പം എന്റെ ആമസോൺ വിഷ്ലിറ്റ്സ് (അതിൽ 99% ബുക്കുകൾ ആണ്) അയച്ച് കൊടുക്കും. അതിൽ അവർ, അവർക്ക് തോന്നുന്നത് അതിൽ തന്നെയുള്ള എന്റെ അഡ്രസ്സിലോട്ട് അയച്ച് തരും. ശുഭം.

ഈ ഒന്നരക്കൊല്ലത്തിൽ ഇത് വരെ ആരും നൂറുരൂപയുടെ ഒരു ബുക്ക് വാങ്ങി അയച്ച് സ്വയം ലാഭം ഉണ്ടാക്കി സ്മാർട്ട് ആവൻ നോക്കിയിട്ടില്ല. ചിലർ ഗംഭീരമായി വാങ്ങി തന്ന് സ്നേഹിച്ച് ഞെട്ടിച്ചിട്ടുണ്ട്. ചിലർ കാലങ്ങൾക്ക് ശേഷം വീണ്ടും ബുക്ക് വാങ്ങി അയച്ചിട്ടുണ്ട്! ഏതാണ്ട് മാസം 10-14 ബുക്കിന്റെ അടുത്ത് ഇങ്ങനെ കിട്ടുന്നുണ്ടിപ്പോൾ! (ഒരു ചാൻസ് കിട്ടിയപ്പോൾ പറഞ്ഞെന്ന് മാത്രം)

Leave a Reply