മലയാളത്തിൽ ഇതുവരെ വന്ന ഇന്റർവ്യുകളിൽ എറ്റവും ഗംഭീരം എന്നൊന്നും പറയുന്നില്ല, പക്ഷെ സിനിമാ പാരഡിസൊയുടെ സിഗ്നേച്ചറിനു അതിന്റേതായ ഒരു ഭംഗിയുണ്ട്.നാലു സെലിബ്രിറ്റികൾ (മൂന്ന് നാഷ്ണൽ അവാർഡ് വിജയികൾ) ഒരുമിച്ച് വട്ടം കൂടിയിരിക്കുന്ന ഒരു വേദി, വളരെ ഇൻഫോർമൽ ആയ സംഭാഷണം. സ്ഥിരം ചോദ്യങ്ങൾ പരമാവധി ഒഴുവാക്കാൻ ചോദ്യകർത്താക്കൾ ശ്രമിച്ചപ്പോൾ സ്ഥിരം ‘ഓഞ്ഞ’ ഡിപ്ലൊമാറ്റിക്ക് ഉത്തരങ്ങൾ പറയാതിരിക്കാൻ നാലു പേരും ശ്രദ്ധിച്ചു.

“രാജീവ് രവി സാറിന്റെ ഒപ്പം സിനിമ ചെയ്യുക എന്ന് പറഞ്ഞപ്പോൾ ഭയങ്കര ടെൻഷനായിരുന്നു. പക്ഷെ ആദ്യ ഷോട്ടിൽ തന്നെ സാർ വന്ന് കംഫർട്ടബിൾ ആക്കി. ഷൂട്ടിനു മുന്നെ തന്നെ സാർ അവിടെ വന്നിരുന്നു. രാവിലെ കഴിച്ചോ എന്നും, മോനേ എന്നുമൊക്കെ വിളിച്ചപ്പോൾ തന്നെ ഞങ്ങൾ കംഫർട്ടബിൾ ആയി. ഇത്രയും ഡൗൺ ടു എർത്ത് ആയ ടെക്നീഷ്യനെ ഇത് വരെ കണ്ടിട്ടില്ല. ഇൻഫാക്റ്റ് ഇറ്റ് വാസ് അവർ ലക്ക് ടു വർക്ക് വിത്ത് ഹിം” എന്നൊന്നും പറയാതെ “രാജീവ് രവിക്ക് ഇതൊരു ബ്രേക്കായിരിക്കും” എന്ന് ഒരു ഇന്റർവ്യൂവിൽ പറഞ്ഞ പോത്തേട്ടനും ശ്യാമേട്ടനും സലാം!

അത് പോലെ തന്നെ ബിജിബാലും. ഒന്നര മാസം കഷ്ടപ്പെട്ടാണ് ഇടുക്കി-മിടുക്കിക്ക് രാഗം തീരുമാനിച്ചതെന്ന് പറയുന്നതിനു പകരം പുള്ളി പറയുവാ, അതൊക്കെ ക്ലിക്കായത് റഫീക്ക് അഹമദ്ദിന്റെ വരികളുടെ മെച്ചം കൊണ്ടാണെന്ന്. “ഞാൻ അത്ര അപ്രോച്ചബിൾ അല്ല” എന്ന് പറയുന്ന ഒരു നടനും! കണ്ടിരിക്കേണ്ട ഇന്റർവ്യു ആണ് സിപിസിയുടെ സിഗ്നേച്ചർ.

Leave a Reply