മലയാള സിനിമകളിൽ കാലങ്ങളായി മെയിൽ ഷോവനിസവും, കാഷ്വൽ സെക്സിസവും ഒക്കെയുണ്ട്. അത് വാസ്തവം തന്നെയാണ്. പല ലേഖനങ്ങളും, ചർച്ചകളും ഇതിനെ പറ്റി ഉണ്ടായിട്ടുമുണ്ട്. ദിലീപിന്റെ കേസിനെ ചുറ്റിപറ്റിയാണെങ്കിലും ഒരു ദേശീയ ചാനൽ ഈ കാര്യത്തെ ഒരു സ്റ്റോറി ആക്കുമ്പോൾ, അതിന്റെ വീഡിയൊയുടെ താഴെ കയറി “ഹിന്ദിയിൽ ഇല്ലേ, തമിഴ് അങ്ങനെയല്ലേ, തെലുങ്കിൽ പെണ്ണിനു തുണിയിലല്ലോ” എന്നൊക്കെ ചോദിക്കുന്ന Whataboutery ഒരു നാറിയ പരിപാടിയാണ്.

ഒന്നുമില്ലെങ്കിലും പ്രോഗ്രസ് കാർഡ് നോക്കി വീട്ടുകാരോ നാട്ടുകാരൊ മറ്റൊരു കുട്ടിയുമായി കമ്പയർ ചെയ്യുമ്പോൾ ‘അതിനിപ്പൊ എന്താ’ എന്ന് വിശാലമായ പൊളിറ്റിക്സ് ചോദിച്ച് വളർന്നവരല്ലേ നമ്മൾ! വന്ന വഴി മറക്കരുത് 😉

Leave a Reply