പനാമാ ലീക്സ് പാകിസ്ഥാനിൽ വലിയ വാർത്തയും കോളിളക്കവും ആണ്. അന്യായമായ സ്വത്തുണ്ടാക്കിയവരിൽ പ്രമുഖ പ്രധാനമന്ത്രി നവാസ് ഷെറിഫിന്റെ പുത്രി മറിയം ഷെറീഫ് ആണ്.

അതിൽ നിന്നും ഊരിപോരാനായി മറിയം ഷെറീഫ് ഒരു ഉഗ്രൻ വ്യാജ രേഖ തട്ടിക്കൂടി കോടതിക്ക് കൊടുത്തു. രേഖ പ്രകാരം അത് 2007ൽ ഉണ്ടാക്കിയതാണ്. ട്വിസ്റ്റ് അതല്ല, ആ രേഖയിൽ ഉള്ള ഫോണ്ട്, ‘കാലിബ്രി’ 2007ൽ പുറത്തിറങ്ങിയിട്ടില്ല. കിം ബഹൂനാ, പണി പാലും വെള്ളത്തിൽ കിട്ടി.

മീനവിയൽ, ഇതേ പനാമാ ലീക്സിൽ പേരുണ്ടായിരുന്ന ഇന്ത്യക്കാർ സസുഖം ജീവിച്ചു. അതിൽ ഒരു പ്രമുഖൻ രാഷ്ട്രപതിയാവും എന്ന് വരെ കേട്ടു. ആരും ഒന്നും ചോദിച്ചില്ല. രേഖയുണ്ടാക്കേണ്ടി വന്നില്ല. ഫോണ്ട് ചതിച്ചില്ല.

Leave a Reply