പ്രതിഭാഗത്തിനു വേണ്ടി ഹാജരാവുന്ന വക്കീലന്മാർ പ്രതിയെക്കാൾ വലിയ കുറ്റമാണ് ചെയ്യുന്നതെന്നും, അവരെ പിടിച്ച് എംജി റോഡിൽ കൊണ്ട് വന്ന് കുനിച്ച് നിർത്തി കൂമ്പിനിടിച്ച് പെട്രോൾ ഒഴിച്ച് വായയിൽ തിരിയിട്ട് കത്തിക്കണമെന്നും ഒക്കെ വാദിക്കുന്നത് കണ്ടൂ! ഭേഷ്. മൊബ്-ജസ്റ്റിസിന്റെ മറ്റൊരു മുഖം – നാദിർഷ ഫ്രീ ആണെങ്കിൽ അമർ അക്ബറിന്റെ രണ്ടാം ഭാഗമായി ഈ ത്രഡ് എടുക്കാമായിരുന്നു.

പോലീസ് അന്വേഷിക്കുന്നു. കുറ്റപ്രതം എഴുതുന്നു. അതിനെ എതിർക്കാനും, ചോദ്യം ചെയ്യാനും പ്രതിക്ക് കഴിയണം. അത് പൗരാവകാശമാണ്. ആ വാദങ്ങൾക്കും ചോദ്യങ്ങൾക്കും ഉത്തരമുള്ള വിധം കേസ് അന്വേഷിക്കാനും കുറ്റപത്രം സമർപ്പിക്കാനും പോലീസിനു കഴിയണം. വാദിക്കാൻ പ്രോസിക്യൂഷനും. അല്ലാതെ വാദിക്കാൻ പ്രതിക്ക് വക്കീലില്ലാതെ,വാദിക്കാൻ വേദിയില്ലാതെ ആക്കിയല്ല നീതി തീരുമാനിക്കേണ്ടത്.

അതായത് കുറ്റാരോപിതനായ മീശമാധവനെ രക്ഷിക്കാൻ മുകുന്ദൻ ഉണ്ണിക്കും, ഇന്ദുചൂഡന്റെ അച്ഛനെ രക്ഷിക്കാൻ നന്ദഗോപാൽ മാരാർക്കും ഇടപെടാം. അതാണ് ഇന്ത്യൻ നിയമത്തിന്റെ രീതി.

Leave a Reply