കാലങ്ങളായി ഉപയോഗിക്കാത്ത ഫേസ്ബുക്ക് ആപ്പ്, മെസഞ്ചർ എന്നിവ ഉപയോഗിച്ചു നോക്കി. ഒരോ പിക്സിലിലും പത്ത് ഫീച്ചർ വച്ച് കുത്തി നിറച്ച് എന്ത് ഉണ്ടാക്കാനാണ് സക്കാർബർഗ്ഗിന്റെ പുറപ്പാടെന്ന് ഒരു പിടിയും കിട്ടുന്നില്ല. പക്ഷെ ഗുണം ഉണ്ടായി, ഫിൽടർ മെസേജ് എന്ന മഹാസംഭവം വീണ്ടും കണ്ണിൽ പെട്ടു. ഫിൽറ്റർ മെസേജ് – ഒരു കൊട്ട മെസേജുകൾ ഉണ്ട്. കല്യാണകാർഡ്, യൂണികോഡ് ഫോണ്ട്, ഫോട്ടോഷോപ്പിൽ മലയാളം, ഇൻസ്കേപ്പ് കൊള്ളാമൊ, ടിഷർട്ട് തുടങ്ങിയ കുറേ ചോദ്യങ്ങൾ മിസ് ചെയ്തു. (കാണാത്തത് കൊണ്ടാണ് അന്ന് റിപ്ലെ ചെയ്യാതിരുന്നത്. സത്യം)

കൂടാതെ, ഈ സിനിമ മോശമാണെന്ന് പറയാൻ നീ ആരാടാ, ആരാടാ നിന്നോട് ആദ്യ ദിവസം തന്നെ പോയി കണ്ട് ഫേസ്ബുക്കിൽ എഴുതാൻ പറഞ്ഞത്, തുടങ്ങിയ മെസേജും, ഞങ്ങടെ പാർട്ടിയെ / ദൈവത്തെ കളിയാക്കാൻ നീ ആരാടാ, നാട്ടിലേക്ക് വാടാ, ധൈര്യമുണ്ടെങ്കിൽ എക്സ് പഞ്ചായത്തിലേക്ക് വാടാ മോഡൽ ഭീഷണികളും! എല്ലാം മിസ് ചെയ്തു, വർഷങ്ങൾ കൊണ്ടുണ്ടാക്കിയവയാണ്, കഷ്ടമായിപോയി. ഇനി ഉള്ളവയെങ്കിലും അപ്പപ്പൊ വായിക്കണം!

(അതിനിടയിൽ ആ പരട്ട സക്കർബർഗ്ഗ് ഞാൻ മെസഞ്ചർ ഉപയോഗിക്കാൻ തുടങ്ങിയെന്നും, എനിക്ക് വേവ് കൊടുക്കാനും പറഞ്ഞ് നാട്ടുകാർക്കൊക്കെ അറിയിച്ചു! സത്യായും ഞാൻ ആ അപ്പ് ഡിലീറ്റ് ചെയ്തു. ഇനി ആരും വേവിക്കരുത്. പ്ലീസ്!)

Leave a Reply