തൊണ്ടിമുതലും ദൃസാക്ഷിയും. 2017 : ഒരു ബഷീർ ചെറുകഥയുടെ രസക്കൂട്ടുക്കെട്ട്. ആദ്യ സിനിമയുടെ ശൈലിയിൽ നിന്നും പൂർണ്ണമായും വിട്ട് നിൽക്കുന്ന സിനിമാ രീതിയുമായി ബ്രില്ലേട്ടൻ പോത്തൻസ്. പരന്ന കാൻവാസ്, അതിൽ പരന്ന കഥനം. ആഴമുള്ള, എന്നാൽ ചവച്ച് തരാതെ പറയുന്ന രാഷ്ട്രീയം. കഥാപാത്രങ്ങളായി മാറാൻ അറിയുന്ന, അഭിനയിക്കാൻ കഴിവുള്ള നടന്മാരുടെ ഗംഭീര പ്രകടനം. ഒറ്റവാക്കിൽ കിടു.

ഇതിനെല്ലാം മുകളിൽ നിൽക്കുന്ന ഒരു സംഭവമുണ്ട് – റിയലിസ്റ്റിക്ക് ആക്കാൻ വേണ്ടി ഓവർ ആക്കാത്ത തനത് രീതിയിൽ ഉള്ള പശ്ചാത്തലം. പ്രത്യേകിച്ച് പോലീസ് സ്റ്റേഷൻ, പോലീസ് കഥാപാത്രങ്ങളുടെ ഇടപെടലുകൾ. ബിജു പൗലോസ് അല്ല. ഇതാണ് പോലീസ്. ഇതാണ് പോലീസ് സ്റ്റേഷൻ.

Leave a Reply