ഇ-ബുക്ക്. പോസ്റ്റ് 2.

ഒരുപാട് ഇ-ബുക്കുകൾ കിട്ടി. (കാശ് കൊടുത്ത് വാങ്ങി എന്നൊ, പ്രൈറേറ്റ് ചെയ്തവയെന്നൊ അനുമനിക്കാം) ഇനി എന്ത് ചെയ്യണം, എങ്ങനെ സൂക്ഷിക്കും, ഫോർമ്മാറ്റ് മാറ്റും?

എല്ലാ ചോദ്യങ്ങൾക്കും ഒരൊറ്റ ഉത്തരമെയുള്ളു. Calibre. കാലിബറിന്റെ വെബ്സൈറ്റ് / ആപ്പ് കണ്ടാൽ അത്ര ഗംഭീരൻ ആണെന്ന് തോന്നില്ല. പക്ഷെ സംഭവം സൂപ്പറാണ്. സ്വന്തന്ത്ര സോഫ്റ്റ്‌വെയറാണ്, എല്ലാ ഓഎസിലും സപ്പോർട്ടുണ്ട്. കൂടാതെ മുപ്പതോളം ബുക്ക് റീഡിങ്ങ് ഡിവൈസുകളും പത്തോളം ബുക്ക് ഫോർമറ്റുകൾ സപ്പോർട്ട് ചെയ്യും കാലിബർ.

കാലിബർ ഉപയോഗിച്ച് നിങ്ങളുടെ കൈയ്യിലുള്ള ഡിജിറ്റൽ പുസ്തകങ്ങളുടെ റെപ്പോസെറ്ററി ഉണ്ടാക്കാം. അതിലെ വിവരങ്ങൾ (കവർ, പബ്ലിഷർ,..) എല്ലാം ചേർക്കാം, കൈയ്യിലുള്ള ഡൂപ്ലിക്കേറ്റ് ബുക്കുകൾ കളയാം അങ്ങനെ ഒരു ഡിജിറ്റൽ ലൈബ്രറിക്ക് ആവശ്യം ഉള്ള എല്ലാം ചെയ്യം – എന്ന് മാത്രമല്ല, റീഡിങ്ങ് ഡിവൈസ് കമ്പ്യൂട്ടറുമായി കണക്ട് ചെയ്താൽ ആപ്ലിക്കേഷൻ വഴി തന്നെ പുസ്തകം ഫോർമാറ്റ് കറക്ടാക്കി കിന്റലിലേക്ക് മാറ്റം. കിന്റൽ തന്നെ വേണമെന്നില്ല, ഫോണുകൾ പോലും ഡിവൈസായി കണ്ട് സെറ്റ് ചെയ്യും കാലിബർ. ഒരുതരത്തിൽ ഐ-പോഡിനു ആപ്പിൾ മ്യൂസിക്ക് പോലെ.

ഇനിയും ഉണ്ട് പല ഉപയോഗങ്ങളും. അൻപതോളം സൈറ്റുകളിൽ പുസ്തകങ്ങളുടെ വില നോക്കി വാങ്ങാനും (Get Books) ആയിരത്തോളം പത്രങ്ങളിലെ വാർത്ത ഇ-ബുക്കായി ഡൗലോഡ് ചെയ്ത് കിട്ടാനും (Fetch News) കാലിബറിനെ കൊണ്ട് സാധിക്കും. യുസബിളിറ്റിയിൽ ചില്ലറ പ്രശ്നങ്ങൾ ഉണ്ടെന്നതൊഴിച്ചാൽ ആശാൻ തങ്കപ്പനാണ്.

അപ്പൊ ചിന്തിക്കണ്ടാ, ഡൗൺലോഡ് ചെയ്യുക! http://ift.tt/1P33J93

Leave a Reply