കഴിഞ്ഞ മൂന്ന് കൊല്ലമായി ഇ-ബുക്കുകൾ വായിക്കുന്നുണ്ട്. ഓഫീസിലും വീട്ടിലും യാത്രയിലും എല്ലാം. ക്ലാസിക്കുകൾക്ക് ഗുട്ടൻബർഗ് പ്രൊജക് പോലുള്ളവയുണ്ട്. അല്ലെങ്കിൽ കാശുകൊടുത്ത് ഇ-ബുക്ക് വാങ്ങാം, ഇംഗ്ലീഷ് ഈ ബുക്കുകൾക്ക് ഹാർഡ് ബൗഡിന്റെ 20-30% വിലയെ വരൂ. (നെറ്റിൽ നിന്ന് പൈറേറ്റഡ് കിട്ടും, അത് വായിച്ച് പുസ്തകം ഇഷ്ടപ്പെട്ടാൽ അതിന്റെ ഹാർഡ് ബൗണ്ട് ആമസോണിൽ ഡിസ്കൗണ്ട് വരുമ്പോൾ വാങ്ങും അതാണെന്റെ പോളിസി) ഇനവേറ്റേർസും സേപിയൻസും ഐവറി ത്രോണും പോലുള്ള യമണ്ടൻ പുസ്തകങ്ങൾ വായിക്കാൻ തന്നെ കാരണമായത് കൈയിൽ ഒതുങ്ങുന്ന കിന്റൽ ഉള്ളത് കൊണ്ടുതന്നെയാണ്, കിന്റലിൽ തന്നെ ഡിക്ഷണറി ഉള്ളത് കൊണ്ടും.

ഇ-ബുക്ക് റീഡിങ്ങ് ഇക്സ്പീരിയൻസിൽ ആളുകൾക്ക് പല തെറ്റിദ്ധാരണകളും ഉണ്ട്. ഒന്ന്, സ്ഥിരമായി കണ്ടുവരുന്ന പിഡിഎഫ് രൂപത്തിൽ ആണ് ഇബുക്ക് എന്നത്. കിന്റൽ പോലുള്ള റീഡറുകളിൽ epub mobi എന്നിവയാണ് സ്റ്റാന്റേർഡുകൾ. അതിൽ ഫോണ്ടിന്റെ സൈസ് കുറയ്ക്കാനും കൂട്ടാനും സാധിക്കും, അല്ലാതെ സൂം ചെയ്ത് അതിൽ ഓടി നടന്ന് വായിക്കേണ്ട അവസ്ഥയൊന്നും ആ പിഡിഎഫ് വൃത്തികേടിന്റെ ആവശ്യം ഇല്ല.

രണ്ട്, മൊബൈൽ ഐപാഡ് റീഡിങ്ങ് എക്സിപ്പിരിയൻസ് അല്ല ഇ-ഇങ്കിന്റേത്. ഗംഭീരമാണ്. കണ്ണിനു ബുദ്ധിമുട്ടില്ല. റീഡർ ഒരു പുസ്തകം പോലെ ഒരു കൈയ്യിൽ ഒതുങ്ങും. ബാക്ക് ലൈറ്റ് ഫീച്ചറുള്ള ഇ-റീഡർ വാങ്ങിയാൽ ഇരുട്ടത് വായിക്കാൻ സാധിക്കും. ട്രൈനിൽ അപ്പുറത്തെ സീറ്റിലുള്ള ആൾ ലൈറ്റ് ഓഫാക്കുമ്പോഴും സുഖമായി വായിക്കാം! ബാക്ക് ലൈറ്റ് ഉണ്ടെങ്കിൽ പോലും ബാറ്ററി മൂന്ന് ആഴ്ചക്ക് മുകളിൽ നിൽക്കും. അത് പോലെ കിന്റലിന്റെ ഭാരം കഷ്ടിച്ച് 200 ഗ്രാമാണ്. ഐപാഡിൽ പുസ്തകം വായിച്ച് അത് മുഖത്ത് വീണാൽ കഥ മാറും, മുക്കാൽ കിലൊ ഭാരമുണ്ട്. 😉

മലയാളം ഇ-ബുക്കികൾ കുറവാണ്. ഇപ്പോൾ വന്ന് തുടങ്ങിയതിൽ അല്ലറ ചില്ലറ പ്രശ്നങ്ങൾ ഉണ്ടെങ്കിലും അത് ഉടൻ തന്നെ ശരിയാവും എന്ന് വിചാരിക്കാം.

പുസ്തകം വായിക്കാൻ വേണ്ടി മാത്രം പതിനായിരം രൂപ ചിലവാക്കണോ എന്നൊരു ചോദ്യമുണ്ട്. വായിക്കുമെങ്കിൽ നല്ലൊരു ഇൻവെസ്റ്റ്മെന്റ് ആണ്. ഇച്ചിരി റിസ്ക്ക് എടുക്കാൻ തയ്യാറുള്ളവർക്ക് വേണമെങ്കിൽ ഒഎൽഎക്സ് പോലുള്ള സൈറ്റുകളിൽ സെക്കന്റ് ഹാന്റ് നോക്കാം.

‘Smell of the Rain, Smell of the Books’ എന്നൊക്കെ പറഞ്ഞ് ഇരിക്കുന്നവർക്ക് മണം ഒരു ബുദ്ധിമുട്ടാണ്. മണക്കാനായി ഒരു പുസ്തകം കൈയ്യിൽ കരുതുക. പിന്നെയുള്ള പ്രശ്നം വായിക്കുന്ന പുസ്തകം ഏതാണെന്ന് മറ്റുള്ളവരെ കാണിക്കാൻ പറ്റില്ലെന്നതാണ്, ലൈബ്രറിയുടെ വലിപ്പവും.

Leave a Reply