പനി. രണ്ടരയാം ദിവസം. ആശാൻ മുറ്റ് പാർട്ടിയാണ്. ഡെങ്കു ടൈഫോയ്ഡ് ഇജ്ജാതിയേതൊ ബ്ലഡിഫൂൾ. എന്തായാലും പനി ആഘോഷം ഗംഭീരമക്കാനായി പൊടിയരിയും പപ്പടവും സെറ്റാക്കി. തൊട്ടുനക്കാൻ അനിഷീന്റെ തിരുവനന്തപുരം സ്പെഷൽ കലാട്ട് ‘നാരങ്ങ പെരട്ടിയതും’. കണ്ണിനു വിശ്രമം കൊടുക്കാനായി കമ്പ്യുട്ടറിൽ നിന്നും താൽക്കാലികമായി വിടവാങ്ങുന്നു. പഴയ രാജസേനൻ / പ്രീയദർശൻ സിനിമകളുടെ ശബ്ദരേഖ (ഇടക്ക് ബുദ്ധിജീവിയാണെന്ന് സ്വയം ഓർമ്മിപ്പിക്കാൻ ടെഡ് ടോക്കുകളും) കേട്ടിരിക്കാനാനു പദ്ധതി. അപ്പോൾ ഗുഡ് ബൈ.

Leave a Reply