സംഘി സുഹൃത്തേ, നിങ്ങൾക്ക് ഞെട്ടലുണ്ടാക്കുന്ന കാര്യമാണ് ഞാൻ ഈ പറയുന്നത്. മലയാളത്തിലെ ആ ‘പ്രൊ ആർഷ അഖണ്ഡ ഭാരത പേജ്’ സത്യത്തിൽ സർക്കാസമാണ്. അവരുടെ സർക്കാസം ഗംഭീരവും ആണ്. പക്ഷെ ചിലർക്ക് സർക്കാസമാണെന്ന് മനസ്സിലാവാത്തതിനാൽ കൈവിട്ട് പോവുന്നു. ഐ മീൻ, അതെടുത്ത് ഷെയർ ചെയ്ത്, അതിലെ ചില ഭാഗം മാത്രം വാട്ട്‌സാപ്പിലാക്കി, സ്വന്തം ഭാഷയിലേക്ക് എടുത്ത് എഴുതി, ഇംഗ്ലീഷ് വർഷനുണ്ടക്കി – അങ്ങനെ അത് വല്ലാതെ ഷെയർ ചെയ്യപ്പെട്ട് മിത്തുകൾ ആവുന്നു. ചിലർ അത് സധൈര്യം ചർച്ചകളിൽ വിളമ്പുന്നു. ചിലർ അതിനെ ശാസ്ത്രീയമായി തെളിയിക്കാൻ നടക്കുന്നു, കേന്ദ്രം അതിനു റിസേർച്ച് ഫണ്ട് വരെ നൽകുന്നു. പശു ഓക്സിജൻ നിശ്വസിച്ചതും ചാണകത്തിൽ പ്ലൂട്ടോണിയം ഉണ്ടയതും എല്ലാം ഈ പേജ് ഇറക്കിയ സർക്കാസങ്ങളാണ്.

ഇനിയും അവയെ ടിവി ചർച്ചയിലേക്കൊ റിസേർച്ച് ഫണ്ടിലേക്കൊ വലിച്ചിഴക്കരുത്. അപേക്ഷയാണ്.

Leave a Reply