ഇന്നലെ രാത്രി മുതൽ നല്ല പനി. രാവിലെ ഹൗസ് ഓണറെ കണ്ടു. ഓഫീസിൽ പോവാത്തതിന്റെ കാരണവും, പനിയും പറഞ്ഞപ്പോൾ സാർ ഉപദേശിച്ചു – “അലോപതി കഴിച്ചാൽ പനി പോയെന്ന് തോന്നും, പാരസിറ്റമോൾ ശരീരം വിയർപ്പിക്കും. കിഡ്നി സ്റ്റോൺ ഉണ്ടാക്കും. പക്ഷെ പനി പോവില്ല. ഒരാഴ്ച കഴിഞ്ഞ് വരും. ഹോമിയൊപതി കഴിക്കുക. ഒരാഴ്ചയെടുക്കും, ആ പനി പിന്നെ വരില്ല. പിന്നെ, കാലങ്ങളായി പാരസിറ്റമോൾ ആണ് കഴിക്കുന്നെങ്കിൽ കേരളത്തിൽ ഒരു ആയുർവേദ ഡോക്റ്ററുണ്ട്. അവിടെ പോയാൽ ‘മൂത്രത്തിലെ കല്ല്’ (കല്ലുണ്ട്. അതിൽ സംശയമില്ല) രണ്ട് ദിവസം കൊണ്ട് മാറും. മൂത്രത്തിലേക്ക് അലിഞ്ഞ് ഇല്ലാതാവും.”

നാല്പതോളം വർഷങ്ങൾക്ക് മുൻപ് മധുരയ്ക്ക് അടുത്തുള്ള ഗ്രാമത്തിൽ നിന്നും ബാംഗ്ലൂർ വന്ന കക്ഷിയാണ്. അദ്ദേഹവും ഭാര്യയും ബാങ്കിൽ നിന്ന് വിരമിച്ചവരാണ്. അവരാണ് ഈ ഉപദേശം തരുന്നത്. അതിന്റെ ഒരു വീഡിയൊ ഉണ്ടത്രേ, വാട്ട്‌സാപ്പിൽ അയച്ച് തരാം, അടുത്ത കേരളാ ട്രിപ്പിൽ പോയി കണ്ട് പാരസിറ്റമോൾ കല്ല് ഉടൻ അലിയിച്ച് കളഞ്ഞോളൂ എന്ന് പറഞ്ഞ് പോയിരിക്കുകയാണ്.

Leave a Reply