കൈതരിക്കുന്ന, ഡയലോഗ് അടിക്കുന്ന, പിടിച്ച് പൊട്ടിക്കുന്ന പോലീസുകാരെ ഞങ്ങൾക്ക് സിനിമയിൽ മാത്രം മതി സാർ. യഥാർത്ഥ കേരളത്തിൽ പക്വതയും ബോധവും ഉള്ളവർ മതി. “അല്ലാതെ ഇത് താണ്ടാ പോലീസ്” എന്ന് പറഞ്ഞ് വഴിപോക്കനെ തല്ലുന്ന യേമാന്മാർ വേണ്ടാ!

ഇത് യതീഷ് ചന്ദ്രയോട് മാത്രമല്ല. അദ്ദേഹത്തെ ന്യായികരിച്ച സെൻ കുമാറിനോടും കൂടിയാണ് – കൊച്ചിൻ ഹനീഫയും രാജൻ പി ദേവും എൻ എഫ് വർഗ്ഗീസും ചെയ്ത പോങ്ങൻ പോലീസിന്റെ റോൾ ജീവിതത്തിൽ അഭിനയിക്കാതിരിക്കുക.

ഇനി പോലീസ് മന്ത്രിയോട് – നിലയ്ക്കു നിർത്തുക. പോലീസ് അവർക്ക് തോന്നുന്നതാണ് ചെയ്യുന്നതെങ്കിൽ, അത് നിങ്ങളുടെ പരാജയമാണ്. ആ സീറ്റിൽ നിന്ന് രാജി വയ്ക്കുക – ഇരുന്നിട്ടും കാര്യമിലല്ലോ!

Leave a Reply