1. ട്രോളരുത്. അത് സഹതാപ തരംഗം ഉണ്ടാക്കും. സത്യത്തിൽ അവരുടെ സ്ക്രീൻ സ്പേസ് കൂടും, അവർ കൂടുതൽ വോക്കലാവും, അവർ വിജയിക്കും. (ഉദാഹരണം ഒ രാജഗോപാൽ)

ഉ. ആഹാ. കാര്യങ്ങളുടെ കിടപ്പ് വശം അങ്ങനെ ആയിരുന്നെങ്കിൽ ഇന്ന് മോഡിയുടെ സ്ഥലത്ത് രാഹുൽ ഗാന്ധി ആയിരിക്കും. രാജഗോപാലിനു കിട്ടിയ നെഗവീറ്റ്-മാറി-പോസിറ്റീവ് ആയ വോട്ടുകൾ ശ്രീശാന്തിനെന്ത് കൊണ്ട് കിട്ടിയില്ല?

2. ‘Every publicity is good publicity’. (ഉദാഹരണം സന്തോഷ് പണ്ഡിത്ത്.)

ഉ. അതേ, മുളക് പൊടിയിൽ മായം കണ്ടതും ഈസ്റ്റേർണിന്റെ കച്ചോടം അങ്ങ് രണ്ടിരട്ടി ആയല്ലോ. പ്ലാസ്റ്റിക്ക് മുട്ട എന്ന വാർത്ത കേട്ടതും മുട്ട കച്ചവടം കൂടിയല്ലോ! പ്രൊപ്പഡാണ്ടകൾ, റെപ്യൂട്ടേഷൻ മാനേജ്മെന്റ് ഒക്കെ നല്ല വിവരം ഉള്ളവർ ഇരുന്നു പടച്ച് വിടുന്നതാണ്. ആബ് കി ബാർ മോഡി സർക്കാർ എന്ന് വെറുതെ പറഞ്ഞതല്ല, കൃത്യമായി പ്ലാൻ ചെയ്ത് ഉണ്ടാക്കിയ ‘ഗുഡ് പബ്ലിസിറ്റി’ തന്നെയാണ് മോഡിയെ താരമാക്കിയത്. നെഗവീറ്റ് പബ്ലിസിറ്റി മാത്രം മതിയെങ്കിൽ മുസ്ലീമിനെ കൊന്നും, അമേരിക്കയിൽ വിസ റിജക്റ്റ് ചെയ്തും നടന്നാ പോരായിരുന്നോ? എന്തിന് ഗുജറാത്ത് മോഡലും ഗ്ലോബൽ പിആറും ഫോട്ടോഷോപ്പും?

3. അവർക്ക് സ്ക്രീൻ സ്പേസ് കിട്ടും. അവർ ഫേമസ് ആവും. സുരേന്ദ്രൻ ഫേമസ് ആയത് ട്രോളുകൊണ്ടാണ്.

ഉ. സംഘപരിവാർ എന്ന ഒരു രാഷ്ട്രീയ തത്വം ഉണ്ടെന്നും, ബിജെപി എന്ന പാർട്ടി കേരളത്തിൽ ഉണ്ടെന്നും ആദ്യം അംഗീകരിക്കുക. ബാക്കിയുള്ളവർ ഇട്ടാൽ ബർമുഡയും ബിജേപി ഇട്ടാൽ വള്ളിക്കളസവും ആവുന്ന പരിപാടി നിർത്തുക. അത്യാവശ്യം പേരുള്ള നാട്ടുകാർ അറിയുന്ന, ഹോൾഡുള്ള ഒരു രാഷ്ട്രീയക്കാരൻ ആണ് സുരേന്ദ്രൻ. പുള്ളിയെ പിടിച്ച് ഉള്ളി സുരയാക്കിയത് ട്രോളും നെറ്റുമാണ്. പക്ഷെ അതിലെങ്കിൽ പുള്ളി ആരും ആവില്ല എന്ന തിയറി ഒക്കെ ബൊഷ്കാണ്.

4. കാര്യങ്ങളെ ട്രോൾ ചെയ്തും പ്രതിഷേധിച്ചും സമീപിക്കാതെ പോസിറ്റീവ് ആയി സമീപിച്ചൂടേ?

ഉ. ഷാജി കൈലാസിനോട് പോയി സന്ത്യൻ അന്തിക്കാടാവാൻ പറയല്ലേ ചേട്ടാ, അവരായി അവരുടെ രീതിയായി.

Leave a Reply