സംഭവം നടക്കുന്നത് ജോർജ്ജിയയിലാണ്. യുഎന്നിനു വേണ്ടി അവിടെ എത്തിയതാണെങ്കിലും സൈന്യം പാകിസ്ഥാനിന്റേതായത് കൊണ്ട് വിഡ്ഡികളാണ്. ബോഷ്ക്ന്മാർ. ചാവാതെ വെടി വക്കാൻ പോലും അറിയില്ല. പക്ഷെ അവിടെ യുഎന്നിനു വേണ്ടി എത്തിയ ഇന്ത്യം സൈന്യത്തിൽ കേണൽ മഹാദേവൻ ഉണ്ടല്ലോ, ഭാഗ്യം! എല്ലാവരും രക്ഷപ്പെടുന്നു. അതിനു ശേഷം രക്ഷിച്ച ഇന്ത്യൻ പട്ടാളക്കാരും രക്ഷപ്പെട്ട പാകിസ്ഥാനികളും ചേർന്ന് ഇന്ത്യയുടെ ബാറ്റിൽ ഹോണേർസ് ഡെ ആഘോഷിക്കുകയാണ്.

ട്വിസ്റ്റുണ്ട്. രക്ഷപ്പെട്ട പാകിസ്ഥാൻ പട്ടാളക്കാരന്റെ അച്ഛനെ കൊന്നത് ഈ മഹാദേവൻ ഇപ്പോഴുള്ള ബറ്റാലിയൻ ആണ്, അതും കൊന്നതാരാ? മഹാദേവന്റെ അച്ഛൻ സാക്ഷാൽ സഹദേവൻ. ട ട ടൈങ്ങ്!

അപ്പൻ സഹദേവനു വയസ്സായി. ഇന്നാലും എന്തൊരു വിടൽസാണെന്റെ ബാബുവേട്ടാ! ഒരു രണ്ടു മണിക്കൂറിന്റെ അടുത്ത് കഥ പറച്ചിൽ, അതും ചെറുമക്കളോട് 1971 യുദ്ധത്തിന്റെ ബഡായി പറയുന്നതിന്റെ കൂടെ പഴയ അമ്പലവും ഉത്സവവും എല്ലാം കലർത്തി നറേഷൻ. പ്രായം കൂടിയത് കൊണ്ടാവണം അതിന്റെ ഇടയിൽ പണ്ട് കണ്ട ഏതൊ സുരേഷ്ഗോപി-രഞ്ജീപണിക്കർ സിനിമയിലെ സീനിയർ ഓഫീസറിനെ തെറിവിളിക്കുന്ന സീനൊക്കെ സ്വന്തം കഥയിൽ അടിച്ച് വിടുന്നുണ്ട്. (അതിന്റെ സിമ്പോളിക്ക് റപ്രസന്റേഷൻ ആണ് ആ സീനിൽ നിൽക്കുന്ന രഞ്ജിപണിക്കർ. രവിയേട്ടൻ ബ്രില്യൻസ്)

ഇന്ത്യൻ സൈന്യം ആണെങ്കിലും മുക്കാലും മലയാളികളാണ്. അല്ലെങ്കിൽ തമിഴന്മാർ. ചാവാനായി മാത്രം കഥയിൽ കയറികൂടിയ മൂന്ന് കഥാപാത്രങ്ങൾ ഇത്തവണയും ഉണ്ട്. കോമഡി റോളിൽ ഇന്റലിജൻസ് മേധാവിയായി ദേവൻ കലക്കി. അതിനോടൊപ്പം ‘താനൊക്കെ അമ്പലത്തിൽ കയറാൻ അനുവാദം കിട്ടിയിട്ട് അധികം ആയില്ല’, ‘വെറുമൊരു പ്രൊഫഷനൽ നേർസ്’ എന്നീ ഡലയോഗുകൾക്കും കോമഡി ട്രാകിൽ പ്രത്യേക പരാമർശം അർഹിക്കുന്നു.

ഇനിയുമുണ്ട് ഏറേ. എഴുതാൻ വയ്യ. ഒരു ചോദ്യം മാത്രം – ഈ ദേശിയത വരട്ടിയുണ്ടാക്കുന്ന സിനിമകൾ കണ്ട് നെഞ്ചത്ത് ഗ്യാസ് കയറി കണ്ണ് തള്ളിയിരിക്കുന്നവർക്ക് സോഡകുടിക്കാനായി പ്രധാനമന്ത്രിക്കൊരു മേർജർ രവി മഹാദേവൻ യോജന പദ്ധതി ചിന്തിച്ചൂടേ?

Leave a Reply