ട്വിറ്ററിലെ ഫോളോ ഫ്രൈഡെയുടെ ബാധ മലയാളി ഫേസ്ബുക്കിൽ ഇന്നലെ വേരുപിടിച്ചത് കണ്ടു. എന്റെ പ്രൊഫൈൽ നോക്കി ഫോളോ ചെയ്യാൻ കൊള്ളാവുന്നതാണ് എന്ന് ടാഗ് ചെയ്യുമ്പോൾ അതാക്കിയതാണൊ ശരിക്കുമാണൊ എന്ന് ശിവൻ സാർ രീതിയിൽ ചോദിക്കാനെ തോന്നുന്നുള്ളൂ.

ജാക്ക് ഓഫ് ആൾ ട്രേഡ് മോഡലിൽ ടെക്നോളജി, സ്വതന്ത്ര സോഫ്റ്റ്വെയർ, ഡിസൈനിങ്ങ്, സൊഷ്യൽ മീഡിയ, അഡ്വർടൈസിങ്ങ്, പ്രൊഡക്ട് ഡിസൈനിങ്ങ് എന്നീ മേഖലയിൽ കൈവച്ചു എന്നല്ലാതെ ജി എസ് പ്രതീപിനു ഊഹിക്കാൻ മാത്രം ഈ പറഞ്ഞവയിൽ ഒന്നമെ ചെയ്തിട്ടില്ല. ഈ പറഞ്ഞവയിൽ നാട്ടാർക്ക് ഗുണമുള്ള കാര്യങ്ങൾ ആർട്ടികുലേറ്റ് ചെയ്ത് പറയാനുള്ള കഴിവും എഴുത്തിനില്ല.

പ്രസ്സിലിരിക്കുമ്പോൾ തോന്നിയ നർമ്മ സംഭാഷണങ്ങൾ, തമാശകൾ എന്നിവ മാലോകരെ അറിയിക്കാനും, അത് വഴി കിട്ടുന്ന ലൈക്കുകൾ ചാക്കിലാക്കി സ്വന്തം ഈഗോക്ക് കഞ്ഞി വച്ച് കൊടുക്കാനും അല്ലാതെ കാര്യമായ കാര്യങ്ങൾ ഒന്നും ഇവിടെ നടക്കുന്നില്ല. വാർത്തയിൽ കാണുന്ന രാഷ്ട്രീയത്തെ കമന്റ് ചെയ്യുന്നു എന്നല്ലാതെ ആക്റ്റിവിസമൊന്നുമില്ല. അതിനുള്ള ആമ്പിയർ ഇല്ല.

ചുരുക്കി പറഞ്ഞാൽ, ഫോളോ ചെയ്യുന്നതൊക്കെ കൊള്ളാം, ‘അയ്യേ ഇതാണൊ പരിഷ്കാരി’ എന്ന് നാളെ ചോദിക്കരുത്. 😉

Leave a Reply