ആധാർ-പാൻ കോടതി കഥൈ.

ആധാറുമായി ബന്ധപ്പെട്ട് ഒരുപാട് കേസുകൾ കോടതിയിൽ ഉണ്ട്. അവയിൽ പ്രധാനപ്പെട്ടവ രണ്ടെണ്ണമാണ്. ഒന്ന് ആധാർ കൊണ്ടൂണ്ടാവുന്ന പ്രൈവസി പ്രശ്നങ്ങൾ, ആധാർ നിർബന്ധമാക്കണൊ, ഈട്ടി-തേക്ക് മാഞ്ചിയം മോഡലാണോ എന്നെല്ലാം നിരത്തി ആധാറിനെ തന്നെ ചോദ്യം ചെയ്യുന്ന ഒരു ‘ബഡാ’ കേസ്. രണ്ട് ജൂലൈ ഒന്നു മുതൽ പാൻ കാർഡ് വാലിഡ് ആയി തുടരാനും പുതിയ പാൻ അപേക്ഷകൾക്കും ആധാർ നിർബന്ധമാക്കിയ നിയമ പരിഷ്കാരത്തെ ചോദ്യം ചെയ്തുള്ള ‘ആധാർ-പാൻ’ കേസ്.

രണ്ടാമത്തെ കേസിന്റെ വാദം കഴിഞ്ഞ ആഴ്ചകളിലായി നടന്നു. ഇരുകൂട്ടരും അവരുടെ പക്ഷം കോടതിയെ അറിയിച്ചു, കോടതി വാദം പൂർണ്ണമായും കേട്ടു. വിധി വന്നിട്ടില്ല, വിധിക്ക് കാലതാമസം എടുക്കും, ഈ ആഴ്ചയൊ മാസാവസാനമൊ വിധി വരുമായിരിക്കും.

വിധി കോൺസ്റ്റുറ്റൂഷ്യണൽ ബെഞ്ചിലേക്ക് റഫർ ചെയ്തിട്ടില്ല. ആധാർ നിർബന്ധമാക്കുന്ന ‘ബഡാ’ കേസിലെ ചില കേസുകളെയാണ് ബെഞ്ചിലേക്ക് റഫർ ചെയ്തത്. ഇവ തമ്മിൽ കൺഫ്യൂഷൻ അടിപ്പിച്ചാണ് പല വാർത്തയും വരുന്നത്.

‘ടാക്സ് റിട്ടേർൺസ് അടക്കാൻ ആധാർ വേണ്ടേ; കോൺസ്റ്റിറ്റൂഷണൽ ബെഞ്ച് തീരുമാനമെടുക്കാൻ വർഷങ്ങൾ എടുക്കും, ആധാർ എടുത്തേക്കാം’ എന്ന് വാർത്ത വായിച്ച് നിങ്ങൾക്ക് തോന്നിയെങ്കിൽ അത് തന്നെയാണ് വാർത്ത പടച്ച് വിടുന്നവർ ഉണ്ടാക്കാൻ ഉദ്ദേശിക്കുന്ന കൺഫ്യൂഷൻ!

Leave a Reply