പട്ടയമില്ലാത്ത ഭൂമിയിൽ മതചിഹ്നങ്ങൾക്ക് സസുഖം വാഴാമെന്നും, അത് പൊളിച്ച് കളഞ്ഞ ഉദ്യോഗസ്ഥന്റെ നടപടി അയോദ്ധ്യക്ക് സമാനമാണെന്നും ആ ഉദ്യോഗത്ഥനെ മാനസീകാരോഗ്യ കേന്ദ്രത്തിലേക്ക് വിടണമെന്നും പറയുന്ന ഒരു മന്ത്രി, അല്ലെങ്കിൽ ജനപ്രതിനിധി ആർക്കും ഭൂഷണമല്ല.

മലയാള രാഷ്ട്രീയ മാസ് സിനിമകളിൽ അപ്പൊളിറ്റികലായ, വൃത്തികേടും അശ്ലീനവും നിറഞ്ഞ വളുപ്പുകൾ കോമഡിയെന്ന വ്യാജേന പറയുന്ന ഒരു ബോറൻ മന്ത്രി എന്ന സ്റ്റീരൊടൈപ്പുണ്ട്. അത് കേട്ട് ചിരിക്കാനും കയ്യടിക്കാനും ചില കാണികളും ഉണ്ടാവാം. പക്ഷെ ഇവിടെ ജനങ്ങൾ പ്രതീക്ഷിക്കുന്നത് ബോധമുള്ള സർക്കാറിനെയാണ്.

ഇടുക്കിയിലെ ജനങ്ങൾക്ക് വീരനായകൻ ആവാം, വോട്ട് നേടി ജയിച്ച ജനപ്രതിനിധിയാവാം. പാർട്ടിയിലെ സൂപ്പർ സീനിയർ ആവാം. പക്ഷെ അതൊന്നും ഇത്തരം പ്രയോഗങ്ങൾ നടത്തുന്നവർക്ക് രക്ഷാകവചങ്ങൾ ആവരുത്.

ദീർഘമായ രാഷ്ട്രീയജീവിതത്തിൽ ചെയ്ത എല്ലാ നല്ലതിനേയും നിഷ്പ്രഭമാക്കും വിധം ഒരു നൂറു വഷളൻ പ്രസ്ഥാവനങ്ങൾ കഴിഞ്ഞ മാസങ്ങളിലായി തന്നെ നടത്തി കഴിഞ്ഞു. മന്ത്രിയായി തുടരാതെ, രാജി വച്ച് പോവുക. ഇത്തിരി പ്രതീക്ഷയെങ്കിലും ഈ സർക്കാറിലുണ്ടാവാൻ അത് സഹായിച്ചേക്കും.

Leave a Reply