തൊട്ടു മുൻപിലെ സ്ക്രീൻഷോട്ട് പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നു. (അഥവാ വിശാല മനസ്സുള്ള ആശാൻ ഗോപാലകൃഷ്ണനോട് ക്ഷമിച്ചിരിക്കുന്നു) വ്യക്തിഹത്യ ആയിരുന്നില്ല ഉദ്ദേശം. എഴുതിയത് അതേപടി കോപ്പി പോസ്റ്റ് ചെയ്യുന്നതിനോടുള്ള എതിർപ്പാണ്. അത് ആദ്യം കമന്റിൽ എഴുതിയപ്പോൾ അത് ഡിലീറ്റ് ചെയ്തതിനെ തുടർന്നാണ് സ്ക്രീൻഷോട്ടായി പോസ്റ്റിയത്.

ഫേസ്ബുക്കിൽ ഞാൻ എഴുതുന്ന പോസ്റ്റുകൾ എല്ലാം ക്രിയേറ്റിവ് കൊമൺസ് അട്രിബ്യൂഷൻ (CC BY 2.0) ലൈസൻസിലാണ്. എങ്ങാനും കൊള്ളാവുന്നത് വലതും ഞാൻ എഴുതിയാൽ തന്നെ അത് കോപ്പി ചെയ്ത് പോസ്റ്റുന്നതിലൊ, ബ്ലോഗിലിട്ട്, അതിൽ നിന്ന് കാശുണ്ടാക്കുന്നതിലൊ ഒരു എതിർപ്പുമില്ല. അറ്റ്രിബ്യൂഷൻ – എഴുത്തിന്റെ ക്രഡിറ്റ് എനിക്ക് വേണം. നല്ലതിനായലും മോശമായാലും. അത്രെയുള്ളു. 🙂

Leave a Reply