എന്തായിരിക്കും ന്യായികരണങ്ങൾ? വിജയം വർഗ്ഗീയമായിരുന്നു എന്നതാവും തോറ്റവുരുടെ ന്യായികരണത്തിലെ ആദ്യ വരി. മറ്റ് മുസ്ലിം സംഘടനകൾ എന്ത് കൊണ്ട് മത്സരാർത്ഥികളെ നിർത്തിയിലെന്ന് ടിവി ചർച്ചകളിൽ ഇപ്പോഴെ ചോദിച്ച് തുടങ്ങി. വിജയം വർഗ്ഗീയവും, വ്യക്തിയുടേതും, സഹതാപതരംഗത്തിനാലും ആണെന്നാണ് മുഖ്യ വീക്ഷണം. ചുരുക്കത്തിൽ കേരളത്തിന്റെ പൊതുവികാരം അല്ലെന്ന്. അല്ലെങ്കിലും മലപ്പുറം കേരളത്തിന്റെ ‘സാമ്പിൾ’ അല്ലല്ലോ, ഏത്?

മലപ്പുറത്തെ ജനവിധി മാനിച്ച് പിണറായോട് രാജി വയ്ക്കാൻ അഞ്ച് വർഷം കസേരയിൽ തൂങ്ങി കിടന്ന ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടാൽ നല്ലൊരു കോമഡിയാവും. കേരളത്തിലേയും കേന്ദ്രത്തിലേയും ഭരണത്തിനെതിരെയുള്ള വിധിയായി യുഡിഎഫ് കാണുമ്പോൾ ഇത് കേന്ദ്രത്തിനെതിരെയാണെന്ന് കമ്മ്യൂണിസ്റ്റും പിണറായിക്ക് എതിരെയാണെന്ന് ബിജേപിക്കാരും പറയും. ( പറയണമല്ലോ! )

വോട്ടുകളൂടെ എണ്ണം, ശതമാനം എന്നിവ കണക്കിലെടുത്ത് കൂടുതലായി കിട്ടിയ വോട്ടുകൾ അത് പത്ത് നാന്നൂറെണ്ണം ആണെങ്കിൽ കൂടി അത് ബിജേപിയുടെ 2019ലെ വിജയത്തിന്റെ ചവിട്ട് പടിയായി പാർട്ടിക്കാരും കാണും. ബോധമുള്ളവർ വിവേകമുള്ള ഡലയോഗ് അടിച്ചാൽ അത് ബിജെപിക്ക് മുതൽകൂട്ടാവും.

ഇനി ഇതൊക്കെ വിട്ട്, സുരേന്ദ്രൻ ‘മോഡി വിരുദ്ധ കേന്ദ്ര സർക്കാർ വോട്ടിങ്ങ് യന്ത്രത്തിൽ കൃത്രിമം കാണിച്ചതാണ് ലീഗ് വിജയത്തിനു കാരണം’ എന്നൊ മറ്റും പറഞ്ഞാൽ കപ്പും ജൂനിയർ മാൻഡ്രേക്കും പുള്ളിയുടെ വീട്ടിലിരിക്കും.

എന്തായാലും ‘ദേശിയ’ നേതാവിനെ ദെൽഹിയിലേക്ക് എത്തിച്ച മുസ്ലീം ലീഗിനു അഭിനന്ദനങ്ങൾ. രണ്ട് ലക്ഷത്തിന്റെ വിജയ സാധ്യത കാണുന്നു. അത് ചില്ലറക്കാര്യമല്ല!

Leave a Reply