സർക്കാർ-പോലീസ്-ജിഷ്ണു പ്രശ്നത്തിൽ സർക്കാറിനെ ന്യായികരിക്കാനായി ഇറങ്ങുന്നവരോട്, നിങ്ങൾ പറയുന്നതെല്ലാം ശരിയാണെങ്കിൽ തന്നെയും നിങ്ങൾ ചെയ്യുന്നതിൽ വലിയ ശരികേടുകളുണ്ട്.

1. സുപ്രീം കോടതി ജാമ്യം നൽകിയവരെ കേരളാപോലീസിനു പിടിച്ച് ജെയിലിൽ അടക്കാൻ ഒന്നുമാവില്ലെന്നറിയാം. പക്ഷെ പ്രതിഷേധിച്ചവർ ജാമ്യമില്ലാത്ത കേസിൽ ജെയിലിൽ കിടക്കുകയും ജിഷ്ണു കേസിൽ പ്രതിപട്ടികയിൽ ഉള്ളവർ ജാമ്യത്തിലും ഒളിവിലും കഴിയുന്നതിൽ സാധാരണക്കാരന്റെ കണ്ണിലൂടെ നോക്കുംപ്പോൾ ഒരു നീതികേടുണ്ട്. പ്രതി പുറത്തും പ്രതിഷേധം അകത്തും!

2. പോലീസ് ആപ്പീസിനു മുന്നിൽ അങ്ങനെ ഒരു പ്രശ്നം നടന്നു. നിങ്ങൾ പറയുന്നത് പോലെ നാലു പേർക്ക് പകരം പതിനാറു പേർ വന്നതാണ് പ്രശ്നമെങ്കിൽ കൂടി അതിനെ പറ്റിയൊരു അന്വേഷണം അതേ ഉദ്യോഗസ്ഥനെ എൽപ്പിക്കുന്ന ലോജിക്ക് ഒരു ഷാജികൈലാസ് – രഞ്ജിപണ്ണിക്കർ സിനിമയിൽ പോലും ദഹിക്കില്ല.

3. ഇനി അബന്ധത്തിൽ ഖേദകരമായ സംഭവം നടന്നു എന്നിരിക്കട്ടേ, ഖേദം ആരു പ്രകടിപ്പിക്കാൻ? ആ അക്രമത്തിനു ശേഷം മകനെ നഷ്ടപ്പെട്ട അമ്മയെ പോയി കാണാൻ തയ്യാറാവാത്ത മുഖ്യമന്ത്രിയോട് ജനങ്ങൾക്ക് എതിർപ്പ് കാണും. കാര്യങ്ങളെ ഇമോഷണലായി കാണരുത് എന്നൊക്കെ പറയാം, പക്ഷെ ജനകീയ നേതാവിൽ നിന്നും പ്രതീക്ഷിക്കുന്നത് ഇതല്ല. ബെഹ്ര കണ്ടല്ലോ എന്ന് പറഞ്ഞ് വരരുത്. ബെഹ്രയല്ല മുഖ്യമന്ത്രി.

4. മാധ്യമങ്ങൾ ജിഷ്ണുവിന്റെ മരണത്തെ വാർത്തയാക്കാൻ മടിച്ചവരാണ്. ടിആർപിക്ക് സാധ്യതയുള്ള എസ്എഫ്ഐ പ്രക്ഷോപമാണ് ഈ കേസിനു സ്ക്രീൻ സ്പേസ് നൽകിയത്. സത്യം തന്നെ. മാധ്യമങ്ങൾ സർക്കാറിനെതിരെ നുണയും കള്ളക്കഥകളും മാത്രമാണ് എഴുതുന്നതെന്ന് കരുതിയാൽ തന്നെ, അതിനെ സർക്കാർ തിരുത്തേണ്ടത് കോപ്പറേറ്റ് മോഡൽ പി ആർ കൊണ്ടാണോ അതൊ തുറന്ന ചർച്ചകളും ചോദ്യങ്ങൾക്കുള്ള വ്യക്തമായ ഉത്തരങ്ങൾ നൽകി കൊണ്ടാണോ? ആരോ പടച്ചുവിട്ട ന്യായികരണം കോപ്പി പേസ്റ്റ് ചെയ്ത് കളിക്കാൻ ഇത് ഇക്ക-എട്ടൻ സിനിമയുടെ കളക്ഷനെ ചൊല്ലിയുള്ള ഫാൻസ് പോരല്ല.

5. ഒരു കാര്യത്തിൽ സർക്കാറിനെ എതിർക്കുന്നവനെ ഉടൻ തന്നെ പ്രതിപക്ഷത്തിന്റെ കരുവും ചട്ടുകവും ബിനാമിയും ആക്കുന്നത് നീതികേടാണ്. എതിർക്കുന്നവരെ എല്ലാം എതിരാളിയുടെ ചട്ടുകമാക്കുന്നവനും പാകിസ്ഥാനിലേക്ക് പോടാ എന്ന് അലറുന്നവനും തമ്മിൽ ഒരു വിത്യാസവുമില്ല.

Leave a Reply