U Turn Kannada Movie, 2016 : ബെംഗളൂരു നിവാസികൾക്ക് പരിചിതമായ ഡബിൾ റോഡ് ഫ്ലൈഓവറിന്റെ മുകളിൽ ഡിവൈഡറായി വച്ച കോൺഗ്രീറ്റ് ഇഷ്ടികകൾ തള്ളി മാറ്റി യാത്രക്കാർ തന്നെ സൃഷ്ടിക്കുന്ന ‘യൂ ടേണിനെ’ ചുറ്റി പറ്റിയാണ് കഥ നടക്കുന്നത്. ഇങ്ങനെ ഇഷ്ടികയിടുത്ത് മാറ്റി യു ടേൺ സൃഷ്ടിക്കുന്നവർ ആ ദിവസം തന്നെ ആത്മഹത്യ ചെയ്യുന്നു. അതിനു പിന്നിലെ ‘സത്യത്തെ’ തേടുന്നതാണ് സിനിമയുടെ ഇതിവൃത്തം.

ഹൊറർ സിനിമയാണെങ്കിലും സ്ഥിരം ക്ലീഷെകളെ ബോധപൂർവ്വം ഒഴിവാക്കി ഒരു സസ്പെൻസ് ത്രില്ലർ രീതിയിൽ കഥ പറയാൻ സംവിധായകൻ പവൻ കുമാർ ശ്രമിക്കുന്നു. ക്യാമറ – ശബ്ദ – എഡിറ്റ് കോപ്രായങ്ങൾ ഇല്ലാതെ ഏറെ പക്വതയോടെയാണ് കഥ പറഞ്ഞ് പോവുന്നത്. ജേണലിസ്റ്റായി അഭിനയിച്ച ശ്രദ്ധയുടേയും പോലീസായി അഭിനയിച്ച റോജർ നാരായണന്റെയും പ്രകടനം പ്രശംസനീയമാണ്.

കന്നഡ സിനിമ ഒരു മാറ്റത്തിന്റെ പാതയിലാണ്. ശക്തമായ തിരക്കഥയുടെ പിൻബലത്തിൽ ക്രൗഡ് സോർസ്ഡ് ആയി നിർമ്മിക്കപ്പെട്ട ‘ലൂസിയ’, ആഖ്യാനശൈലിയിൽ ഗംഭീര പരീക്ഷണം നടത്തി വിജയിച്ച ‘ഉളിതവരു കണ്ടണ്ടെ’, ത്രില്ലറിന്റെ സാധ്യതകൾ ഉപയോഗിച്ച് സാമ്പത്തിക വിജയവും പ്രശംസയും നേടിയ ‘രംഗീ തരംഗ’, ഗ്രാമവാസികളെ നടന്മാരാക്കി ചിരിപ്പ്ച്ച് ഞെട്ടിച്ച ‘തിത്തി’ തുടങ്ങിയ നല്ല കന്നഡ സിനിമളുടെ കൂട്ടത്തിലേക്ക് മറ്റൊരു സിനിമ കൂടി ചേരുകയാണ് യു ടേണിലൂടെ.

Leave a Reply