God's own Country

God’s own Country, 2014 : അവസാന പത്തു കൊല്ലത്തിൽ ഇറങ്ങിയ ഒരുപറ്റം മൾറ്റി ത്രെഡ് ത്രില്ലർ സിനിമയുടെ അവിയൽ പരുവം. യെസ് യുവർ ഓണറും, ട്രാഫിക്കും, പാസഞ്ചറും, ഷട്ടറും ഒപ്പം കൊറേ ട്വിസ്റ്റും പിന്നെ നന്മപൊതികളും. ചില നിരീക്ഷണങ്ങളും ആശയങ്ങളും നല്ലതാണെങ്കിലും ആദ്യം കാണിച്ച്, പിന്നെ അതിൽ റ്റ്വിസ്റ്റിട്ട് വീണ്ടും കാണിച്ച്, ട്വിസ്റ്റ് എന്താണെന്ന് പറഞ്ഞ്, അത് മനസ്സിലാക്കാൻ വീണ്ടും വിഷ്വൽ കാണിച്ച്, ട്വിസ്റ്റ് മാത്രം വീണ്ടും പറഞ്ഞ് കഥ മനസ്സിലായില്ലേ എന്ന് ചോദിക്കുന്ന സ്പൂൺ ഫീഡിങ്ങ് ആഖ്യാന രീതി ‘ലേബർ ഇന്ത്യയെ’ ഓർമ്മിപ്പിക്കും.

Leave a Reply