സിയയുടെ നാമം അഥവ perizia.in
ിയയും ശശിയും കാമുകി കാമുകന്മാരായിരുന്നു. ഒപ്പം ജനിച്ചു ഒപ്പം വളര്‍ന്നു ഒപ്പം ജീവിക്കാന്‍ തീരുമാനിച്ചവര്‍. എന്നാല്‍ വിധി അവരെ ഒന്നിക്കാന്‍ സമ്മതിച്ചില്ല. അവരുടെ വീട്ടുക്കാര്‍ എതിര്‍ത്തു. അവരെ എതിര്‍ത്ത വീട്ടുകാരെ അവരും എതിര്‍ത്തു. അവര്‍ സ്വന്താമായി ഒരു ജീവിതം തുടങ്ങാന്‍ തീരുമാനിച്ചു. അവര്‍ ഒള്ളിച്ചൊടി.
അറിയാത്ത വഴികളിലൂടെയുള്ള അവരുടെ പ്രയാണം അതീവ ദുര്‍ഘടങ്ങള്‍ നിറഞ്ഞതായിരുന്നു. അവര്‍ അറിയാതെ തന്നെ അവര്‍ അവരുടെ ലോകത്തില്‍ നിന്നകന്നു, മറ്റെവിടയോ എത്തിചേര്‍ന്നു. അവസാനം അവര്‍ കുന്നങ്കുളത്തെത്തി. അവര്‍ക്കറിയാത്ത ഭാഷ, അവര്‍ക്കറിയാത്ത നാടു്, നാട്ടുകാര്‍. അവിടെവച്ച് അപ്രതീക്ഷിതമായി സിയയെ കാണാതായി, ശശി അവളെ തേടിയലഞ്ഞു. (ശശി, വഴി, വഴി, ശശി എന്നിവ മാറി മാറി). അവന്റെ തേടല്‍ ദിവസങ്ങളോളം നീണ്ടു. സിയെയേ തേടി നടന്ന അവന്‍ ഭക്ഷണവും വിശ്രമവുമെല്ലാം മറന്നു. അവന്‍ എല്ലവരോടും സിയയെ പറ്റി ചോദിച്ചു, അവരുടെ ഭാഷ ശശിക്കു മനസ്സിലായില്ല, ശശിയുടേത് അവര്‍ക്കും. ആകെ അവനു കുന്നങ്കുളത്തെ ഭാഷയില്‍ മനസ്സിലായതു് “പേരു്” എന്ന പദം മാത്രമാണ്. അവന്‍ പറഞ്ഞു നടന്നു “പേരു് സിയ, പേരു സിയ “. അവളെ നഷ്ടപ്പെട്ടതിന്റെ ആഘാതം അവനില്‍ സാരമായ വ്യാകുലതകള്‍ സൃഷ്ടിച്ചു. അവന്‍ കാണുന്ന മതിലുകളില്‍ പേരു് സിയ എന്നു എഴുതിവയ്ക്കാന്‍ തുടങ്ങി, കാണുന്ന തെങ്ങിലെല്ലാം അവന്‍ പേരു സിയ എന്നെഴുതിയ പത്രങ്ങള്‍ ഒട്ടിക്കുവാന്‍ തുടങ്ങി. അവസാനം ആരുമറിയാതെ അവളെതേടികിട്ടാതെ അവന്‍ മരണമടഞ്ഞു. ആ മോക്ഷം കിട്ടാത്ത ആത്മാവിന്റെ ശാന്തിക്കായി ആ നാടിലെ ജനങ്ങല്‍ എല്ലാ അതിവര്‍ഷത്തിലെയും ഫെബ്രുവരി 29തിനു ആ കാമുകികാമുകന്മാരെ ഓര്‍ക്കുന്നു – തെങ്ങിലും മതിലുകളിലും ഒട്ടിക്കുന്നു. പെരുസിയ, പെരിസിയ, perizia.
ഈ സൃഷ്ടിക്കു സഹായിച്ചവര്‍ : പ്രവീണ്‍, അനിവര്‍, വിമല്‍, ദിലീപ്.
Categorized as ആത്മസാഹിത്യം, Current-matters, Engineering, Experiments, Forward, Fun, Language, Literature, Malayalam, Personal, Thrissur, VAST