മിന്നാമിന്നിക്കുട്ടത്തിലെ സാരോപദേശം
ംഭവം സിനിമയിലാണു്. ചിത്രം മിന്നാമിന്നിക്കൂട്ടം. നായികമാരില്‍ ഒരുവളായ റോമ വില്ലന്‍ എന്നു സിനിമ ഒരുപക്ഷെ അവകാശപ്പെടുന്ന മണിക്കുട്ടനുമൊത്തു് യാത്രചെയ്യുന്നതു് റോമയുടെ കാമുകനും സുഹൃത്തുമായ ജയസൂര്യ കാണാന്‍ ഇടയാവുന്നു. ഈ രംഗത്തിനു മുമ്പുള്ള രംഗങ്ങളില്‍ മീരാജാസ്മിനോടു് മോശമായി പെരുമാറുന്ന (അതിനാല്‍ ത്രിമൂത്തികളായ നായകന്മാര്‍ അടിച്ചുപരത്തുന്ന) മണിക്കുട്ടനോടൊപ്പം കണ്ടതിനു ജയസൂര്യ ശാസിക്കുന്നു. ജയസൂര്യയുടെ വാദത്തെ മറ്റുള്ളവര്‍ പിന്തുണയ്ക്കുകയും റോമ പിണങ്ങിപോവുകയും ചെയ്യുന്നു. പിന്നിടു് സത്യാവസ്ത മനസ്സിലാക്കുന്ന മീരജാസ്മിന്‍ കാര്യങ്ങള്‍ മനസ്സിലാക്കുകയും ജയസൂര്യയെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്യുന്നു. അതോടെ പിണക്കം മറന്നു സര്‍വ്വരും റോമചെയ്ത പ്രവര്‍ത്തിയെ ശരിയായി വിലയിരുത്തുന്നു. ത്രെഡ് അവിടെ തീരുന്നു.
ഇനിയാണ് ബ്ലൊഗ് പോയന്റ് – റോമ പറഞ്ഞ കാരണം ഡയലോഗ് രൂപത്തില്‍ (കൃത്യമായ ഡയലോഗല്ല, അതുപോലെ)
“നിങ്ങള്‍ പറഞ്ഞതു് ശരിയാ, ഞാന്‍ അവനോടൊപ്പം പോയതു് തെറ്റാ. അവന്‍ വൃത്തികെട്ടവനാ. പക്ഷെ ഞാനെന്തിനാ അവന്റൊപ്പം പോയതെന്നു നിങ്ങള്‍ക്കറിയുമോ, (പണിനടക്കുന്ന) വീടിന്റെ കറണ്ടു കണക്ഷനുവേണ്ടിയാ. ഞാന്‍ കൈകൂലി കൊടുത്തു മടിത്തു. അപ്പോഴാ ____ പറഞ്ഞെ ഇങ്ങേരു വിചാരിച്ചാല്‍ കാര്യം നടക്കുമെന്നു്. അതുകൊണ്ടാ ഞാന്‍ ചെയ്തേ, …… അയാളെ ഹോംമിനിസ്റ്ററിന്റെ മകന്റെ മാത്രം ഫ്രെണ്ടല്ല, എലക്ട്രിസിറ്റി മിനിസ്റ്ററിന്റെ കൂടിയാ”
എന്തുനല്ല മോറല്‍! ആവശ്യങ്ങള്‍ സ്വന്താമാണെങ്കില്‍ ഏതു് മറ്റവന്റെയും ഒപ്പം പോവാം! കാര്യം നടക്കാന്‍ ഏതു് വഴിയും സ്വീകരിക്കാം! പോയകാര്യം നടന്ന സ്ഥിതിക്കു ഈ തെറ്റു സുഹൃത്തുക്കള്‍ക്കു മറക്കാം!
മഴയെത്തും മുന്‍പെ, അഴകിയ രാവണന്‍, രാപ്പകല്‍ എന്നീചിത്രങ്ങളുടെ സംവിധായകനായ കമാലാണോ ഈ തത്വം ലോകത്തിനു മുമ്പില്‍ അവതരിപ്പിച്ചതു്.
അറബികഥയിലെ ശ്രീനിവാസന്റെ രീതിയില്‍ പറയുകയാണെങ്കില്‍ “ഐ.ടി. കമ്പനിയില്‍ ചാറ്റീതു കളിക്കുന്നതും, ഗര്‍ഭിണിയായ സംവൃത നൃത്തം ചെയുന്നതിലോ അനാവശ്യമായൊരു വില്ലന്‍ വന്നതിലോ ഒന്നും പ്രശ്നമ്മിലെങ്കിലും, ഇത്തിരി കഥയും ഇത്തിരി നല്ല സംഭാഷണവും സിനിമകളിലുണ്ടായിരുന്നെങ്കില്‍ കൊറച്ചുകൂടെ നന്നായിരുന്നൂ“
Categorized as മിന്നാമിന്നിക്കൂട്ടം, Experience, Films, Malayalam, minnaminnikkuttam