ഒരു ടൊറെന്റ് ഡൗണ്‍ലോഡ് ചെയ്യുന്നത് അത്ര വലിയ പാപമൊന്നുമില്ല (കോടതിക്ക് പണ്ട് വേണ്ടത് തെളിവികളായിരുന്നു. ഇപ്പൊ കൂടുതലും താല്‍പര്യം സദാചാരത്തോടും മതാചാരങ്ങളോടുമാണ്. അതോണ്ട് പാപത്തെ കൂട്ടുപിടിച്ചത്). ഒരു സിനിമയുടെ ഫുള്‍ ഫയലും ഞാന്‍ കോപ്പി ചെയ്തിട്ടില്ല. ചില കൊച്ചു കൊച്ചു ഡാറ്റാ പാക്കറ്റുകള്‍ - അതും പലരില്‍ നിന്നും, അതേല്ലാം കൂടി ചേര്ന്നപ്പോള്‍ പണ്ട് വെള്ളം വീഞ്ഞായ പോലെയൊരു ഒരു മഹാല്ഭുതം - അതൊരു സിനിമയായി മാറി. അപ്പോഴും ഞാന്‍ ഒരു സിനിമ 'കോപ്പി' ചെയ്തിട്ടില്ല, വേറും റോ ഡേറ്റാ ട്രാന്‍സ്മിഷനാണ്. സിനിമാക്കരുടെ ഭാഷയില്‍ പറഞ്ഞാല്‍ ഇന്‍സ്പിരേഷന്‍സ്!