ആദ്യമായി കമ്പ്യൂട്ടർ കണ്ട നാൾ ചിത്രം വരച്ചത് എംഎസ് പേയിന്റിലാണ്. ചരുതങ്ങളും വൃത്തങ്ങളും വരച്ച്, അതിനിടയിൽ പെയിന്റ് നിറച്ച് സ്വയം പിക്കാസോ ആയത് ഈ പെയിന്റിലാണ്. ഇടവപാതിയിൽ മഴയിൽ ചരുത്തിന്റെ വീതി നോക്കി അതിന്റെ കൃത്യം നടുവിൽ ഒരേ പാഡിങ്ങിൽ അടുത്ത ചതുരം വരയ്ക്കാൻ പഠിച്ചത് പെയിന്റിലാണ്. 2005ൽ അമ്മാവന്റെ കല്യാണത്തിന്റെ (റിജക്റ്റായ) കല്യാണക്കാർഡിൽ ടാർജൻ ഫോണ്ട് ഉപയോഗിച്ച് ഡിസൈൻ ചെയ്തത് പെയിന്റിലാണ്. അന്ന് 2xലും 4xലും സൂം ചെയ്ത് കണ്ണിലെണ്ണയൊഴിച്ച് നോക്കിയിരുന്നവനു സ്കേലും സ്ക്വീസും സ്റ്റ്രച്ചും പഠിപ്പിച്ച് തന്നത് പെയിന്റാണ്. ആ എം എസ് പെയിന്റാണ് മക്കളെ നാളെ മുതൽ ഇല്ലാതായി പോവുന്നത് !

*ചിറയ്ക്കൽ ശ്രീഹരിയുടെ ‘ഇന്ദുലേഖാ ചരിതം’ പോലെ എഴുതണമെന്നുണ്ട്. ഒക്കുന്നില്ല!