ചർച്ചാ വിഷയം "തൊണ്ടിമുതലി"ലെ ജാതി വിളികളാണ്. അതിന്റെ ഇടക്ക് ഞങ്ങടെ നാട്ടിൽ അങ്ങനെ ആരേയും വിളിക്കില്ലെന്നൊക്കെ മലബാറുകാർ പറയുന്നത് കണ്ടു. അവർ പറയുന്ന മലബാറിൽ പാലക്കാട് പെടില്ല ( കൊച്ചിയിലും തൃശ്ശൂരിലും പെടില്ല) എന്നാലും പാലക്കാട് വന്നാൽ 'ചോവൻ' എന്ന് കേൾക്കാൻ സാധ്യത കുറവാണ്.

പക്ഷെ കൊട്ടി, കൊമ്പാളൻ എന്ന് കേൾക്കാം. അതിനെ മുഖത്ത് നോക്കി പറയാൻ മടിയുള്ളവർ സിമ്പോളിക്ക് ആയി 'കോമ്പ്ലാൻ ബോയ്' എന്ന് വിളിക്കുന്നത് കേൾക്കാം. അവരുടെ ഭാഷയെ (പാലക്കാടാൻ ആവൂ.. ടോളീ..) ആക്കിയാവണം "നമ്മന്റെ ആളുകൾ" എന്നും വിളിക്കാറുണ്ട്. ഇനി ഇതിലും മൂത്ത ഒന്നുണ്ട് തീയൻ എന്ന് വിളിക്കുന്നതിൽ ഒരു പുച്ഛം ചേർത്ത 'ഭാരതീയന്മാർ' എന്ന വിളി. 😉