എഞ്ചിനിയറിംഗിന്റെ സ്കോപ്പ് പോയി, എനി കോമേർസിനാണ് എന്ന് പലരും പറയുന്നുണ്ട്. പറയുന്നതിൽ കാര്യമുണ്ടോ എന്ന് അറിയില്ല. ഒരു ഉപദേശ പ്രീച്ചിങ്ങ് വേണമെങ്കിൽ തരാം - സ്കോപ്പിനു / ട്രെന്റിനു പിന്നാലെ പോവാതിരിക്കുക.

ലിനക്സിൽ കളിക്കുന്നത് കൊണ്ട് ഒരു കാര്യവും ഇല്ല എന്നും, പിഎച്ച്പി/പൈത്തൺ ഒക്കെ കോമഡിയാണെന്നും, യു.എക്സ് ഒരു കുമിളയാണെന്നും, ഇവയൊന്നും ഭാവിയിൽ ഒരു ജോലിക്ക് സാധ്യത തരില്ലെന്നും ട്രന്റ് നോക്കി പ്രവചിച്ചവർ ഉണ്ട്. ട്രന്റാണ്. അത് മാറി കൊണ്ടിരിക്കും.

അത് കൊണ്ട്, തോന്നുന്നത് (തോന്നുന്നതൊക്കെ) പഠിക്കുക. ഇഷ്ടപ്പെടുന്നത് (ഇഷ്ടപ്പെടുന്നത് മാത്രം) ചെയ്യുക.