നെറ്റിൽ നിന്നറിഞ്ഞതാണ്, മോഹനൻ വൈദ്യർ ചികിത്സ നിർത്തിയത്രേ! ഈശ്വരാ, കേട്ടത് നുണയാവണേ!

കാശു പിടുങ്ങാൻ വേണ്ടി മാത്രം ഹോസ്പിറ്റലും അതിൽ കുറേ യന്ത്രങ്ങളും വച്ച് നടക്കുന്ന അലോപതി എന്ന വ്യാജനെതിരെ പടപൊരുതിയ, ശക്തമായി പ്രതികരിച്ച വിവേകിയും ജ്ഞാനിയും ആയ ഒരാൾ ഇനി സമൂഹത്തിനു വേണ്ടി ഇടപെടാതെ ഇരിക്കുമ്പോൾ നഷ്ടം സമൂഹത്തിനു തന്നെയാണെന്ന് മനസ്സിലാക്കണം. (കല്ല് അലിയിച്ച് മൂത്രം വഴി കളയുന്ന പ്രക്രിയയിൽ കല്ല്-ക്വാറി ലോബികൾക്കുള്ള എതിർപ്പുകാരണം അവരും അലോപതി കോക്കസിനോടൊപ്പം പ്രവർത്തിച്ചു എന്ന് വേണം അനുമാനിക്കാൻ.)

ശ്രീ മോഡിജി, അമേരിക്കയിലെ വട്ടമേശ സമ്മേളനങ്ങളിൽ ഒരു കുത്തക ഇംഗ്ലീഷ് മരുന്നു കമ്പനികളുടെ സിഇഓമാരോടും ജി മിണ്ടരുത്. പറ്റുമെങ്കിൽ അവരോട് ഇറങ്ങി പോവാൻ പറയണം. മോഹനൻ വൈദ്യനു വേണ്ടി, അദ്ദേഹത്തിന്റെ സത്യസന്ധമായ ചികിത്സാ രീതിക്ക് വേണ്ടി താങ്കൾ അവരുടെ മണ്ണിൽ സംസാരിക്കണം. മോഡിജിയിലും മോഹനൻജീയിലും ആണ് ഞങ്ങളുടെ പ്രതീക്ഷ

#മോഹനൻസാറിനൊപ്പം