സമ്പൂർണ്ണ പരാജയമായിരുന്നു ഉമ്മൻ ചാണ്ടി സർക്കാർ നടത്തിയ മദ്യ നിരോധനം. കുടി കുറഞ്ഞില്ലെന്ന് മാത്രമല്ല, അത്ര തന്നെ മദ്യം ബിവറേജിൽ നിന്നും ആളുകൾ വാങ്ങി - ബാറുകളിൽ ബിയർ മാത്രം ആയത് കൊണ്ട് ബിയറിന്റെ കച്ചവടത്തിൽ വർദ്ധനവും ഉണ്ടായി. ലഹരി കച്ചവടവും കേസുകളും കൂടി. കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തിയ കണക്കുകൾ ഉണ്ട് (അല്ലാതെ റിസർവ് ബാങ്ക് അല്ല ബിവ്കൊ).

അത് കൊണ്ട് ഒരു ഗുണവുമില്ലാത്ത നിയമം നിർമ്മിച്ച് ജനങ്ങളെ ബുദ്ധിമുട്ടിച്ച മുൻ സർക്കാറിന്റെ നടപടിക്ക് നഷ്ടപരിഹാരമായി യുഡിഎഫ് അടുത്ത ഒരു കൊല്ലം സൗജന്യമായി എല്ലാ ബാറുകളിലും മിച്ചർ ടച്ചിങ്ങ്സ് ആയി നൽകേണ്ടതാണ്.

( മിച്ചർ പോരാ, ബീഫ് ഫ്രൈ തന്നെ വേണം എന്നൊന്നും പറയരുത്. പ്രസിദ്ധമായ റിപ്പറേഷൻ സ്പീച്ചിൽ ശശി തരൂർ പറഞ്ഞത് പോലെ, നഷ്‌ടപരിഹാരം എത്ര തരുന്നു എന്നല്ല, അത് തരാൻ ബാധ്യസ്ഥരാണ് എന്ന 'കുറ്റ'ബോധം ഉണ്ടായാൽ മതി. )