ഡിസി ബുക്സിന്റെ പുസ്തകങ്ങൾ വാട്സാപിലൂടെ "പ്രചരിപ്പിച്ച" ഒരാളെ പോലീസ് പിടിച്ചു എന്ന വാർത്ത കണ്ടു. കഷ്ടമുണ്ട്. ഇത്ര ചെറിയ ഒരു ഇന്റസ്റ്റ്രിയിൽ, ഡിജിറ്റൽ പബ്ലിഷിങ്ങ് ഒട്ടും സുപരിചിതമല്ലാത്ത ഒരു സമൂഹത്തിന്റെ മുന്നിൽ പബ്ലിഷർ കോപ്പിറേറ്റ് പൊറോട്ട് നാടകം കൊണ്ടുവരുന്നത് അവിവേകമാണ്. അത് വാർത്തയാക്കി പ്രതിയുടെ ഫോട്ടോ വരെ വാർത്തയായി കൊടുക്കുന്നത് തെമ്മാടിത്തരവും.

മറ്റൊരു രസമുണ്ട്. ടിയാൻ പ്രചരിപ്പിച്ചത് പിഡിഎഫ് ആണ്. ഇപബ് പോലുള്ള ഡിജിറ്റൽ പുസ്തകം ഒന്നുമല്ല. കാരണം മലയാള സാഹിത്യത്തിൽ ഇപബ്ബില്ല. ഡിസി തന്നെ ആമസോൺ വഴി ഇറക്കുന്ന ഡിജിറ്റൽ പുസ്തകങ്ങൾ അപ്പടി അക്ഷരത്തെറ്റാണ്, സ്വന്തമായി ആപ്പിളുകാരൻ കണ്ട് പിടിച്ച അക്ഷരം വരെയുണ്ട്. ഈ ഏജന്റ് ജാദു മോഡലിൽ 'തല്ലി കൊല്ലും', 'ഭൂതം വരും' എന്നൊക്കെ പറഞ്ഞ് പേടിപ്പിക്കാതെ ബഗ്ഗുകൾ ഫിക്സ് ചെയ്ത് നല്ല കുട്ടിയാവാൻ നോക്കൂടേ !!