കൊച്ചി സെന്റർ സ്ക്വയർ മാളിലെ സിനിപ്പോളിസ് സുരക്ഷാ പിശകുകൾ കാരണം കളക്ടർ പൂട്ടാൻ പറഞ്ഞതായി കേട്ടു. സങ്കടമുണ്ട്. നല്ല തീയറ്ററും സൗകര്യങ്ങളും ആണ്. പാളിച്ചകൾ ഉടൻ പരിഹരിച്ച് വീണ്ടും പ്രവർത്തിക്കാൻ തുടങ്ങും എന്ന് പ്രതീക്ഷിക്കുന്നു.

എറ്റവും മോശം സൗകര്യങ്ങൾ ഉള്ള എറ്റവും നല്ല മാളാണ് കൊച്ചിയിലെ സെന്റർ സ്ക്വയർ. മാൾ കിടിലൻ ആണെങ്കിലും അതിന്റെ ഉള്ളിലെ മൊബിലിറ്റി ഒരു പ്രശ്നമാണ് - ആളുകളെ ചുറ്റിക്കാൻ കഴിവുള്ള ലിഫ്റ്റ് സർവീസ് ആണ് മുഖ്യ പ്രതി - ഒരു ബോഗി വരാൻ കാലങ്ങൾ എടുക്കും, കയറിയാൽ തന്നെ ഗ്രൗഡിൽ നിന്ന് നാലാം ഫ്ലോർ എത്താൻ പത്ത് പതിനഞ്ച് മിനുറ്റെടുക്കും. സുരക്ഷാ പിഴവിൽ ലിഫ്റ്റ് വരില്ല, പക്ഷെ ഒരു അത്യാവശ്യ ഘട്ടത്തിൽ ആരെയെങ്കിലും താഴെ എത്തിക്കേണ്ട അവസ്ഥ വന്നാൽ കുടുങ്ങും. എസ്കലേറ്ററും തഥൈവ, ചുറ്റി, എല്ലാ കടകളുടേയും മുന്നിലൂടെ വരണം താഴെക്കെത്താൻ! ഇതൊന്നും കളക്ടർ ഓർഡറിട്ടിലെങ്കിലും ഒന്ന് നന്നാക്കുന്നത് നല്ലതായിരിക്കും.