ആരാണ് രാജീവ് ചന്ദ്രശേഖരൻ? ഏഷ്യാനെറ്റ് ന്യൂസിന്റെ ഇപ്പോഴത്തെ ഉടമ. കേരളാ നിയമ സഭയിൽ ഒരു സീറ്റുള്ള എൻഡിഎയുടെ വൈസ് ചെയർമാൻ. രാജ്യസഭാ അംഗം. പത്താൻകോട്ട് ആക്രമണത്തിനു ശേഷം പാകിസ്ഥാനെ 'ടെററിസ്റ്റ് സ്റ്റേറ്റ്' എന്ന് ഇന്ത്യൻ മാധ്യമങ്ങൾ സംബോധന ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ ബില്ലവതരിപ്പിക്കാൻ മുതിർന്ന വ്യക്തി.

അയാൾക്ക് കേരളത്തെ പാകിസ്ഥാൻ എന്ന് വിളിക്കുന്ന 'അക്ഷരത്തെറ്റിനെ' വെറുമൊരു കോമഡിയായി കണ്ട്, അത് മലയാളികൾക്ക് ചേരുന്ന പേരാണെന്ന് പറയുന്ന ട്വീറ്റുകളെ എതിക്കാതെ സ്വീകരിച്ചെങ്കിൽ വലിയ ശരികേടുണ്ട്.

രാജീവിന്റെ കീഴിലുള്ള ജുപീറ്റർ കാപിറ്റൽസ് ഡിഫെൻസുമായി ബന്ധപ്പെട്ട കമ്പനികളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ജുപീറ്ററിന്റെ സബ്‌സിഡിയായ ആക്സിസ്കേഡ്സ് ഇന്ത്യൻ ഡിഫൻസുമായി കരാറുള്ള കമ്പനിയാണ്. പ്രൊ-മോഡി, പ്രൊ-വാർ, പ്രോ-ദേശീയതാ ആളുകൾ മാത്രം തന്റെ മാധ്യമങ്ങളിൽ പ്രവർത്തിച്ചാൽ മതി എന്ന അദ്ദേഹത്തിന്റെ വാക്കുകളും ഒരുമിച്ച് വായിക്കുമ്പോൾ ആ വ്യക്തി കേരളത്തെ പാകിസ്ഥാനോട് ഉപമിക്കുന്നതിനെ പിന്തുണക്കുന്നത് പേടിപ്പെടുത്തുന്ന രാഷ്ട്രീയ ചോദ്യങ്ങളിലേക്കാണ് നയിക്കുന്നത്.

ഈ കാര്യങ്ങൾ ചോദിക്കുമ്പോൾ പശുവിനെ തെങ്ങിലേക്ക് കെട്ടി തെങ്ങിനെ പറ്റി ഉപന്യാസം എഴുതുന്ന രീതിയിൽ എല്ലാം ശശി തരൂരിലേക്ക് വലിച്ച് കെട്ടി വ്യക്തമല്ലാത്ത ഉത്തരം നൽകുന്നത് കൊണ്ട് തന്നെയാണ് ട്വിറ്ററിൽ #thorappanrajeev ഇത്രയും സ്വീകാര്യത കിട്ടുന്നത്. രാജ്യസഭ അംഗമാണ്, കേന്ദ്രം ഭരിക്കുന്ന സഖ്യത്തിന്റെ കേരളാ ഘടകത്തിലെ പ്രധാനി - ആ കസേരയിൽ ഇരുന്നുകൊണ്ടാണ് ചോദ്യങ്ങൾക്ക് ഫാറഗ്ഗോ ഓഫ് ഡിസ്റ്റോർഷൻ എന്നും പറഞ്ഞ് റിപ്ലെ തരുന്നത്!!